Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപേടി വേണ്ട, സൂക്ഷ്​മത...

പേടി വേണ്ട, സൂക്ഷ്​മത മതി

text_fields
bookmark_border
പേടി വേണ്ട, സൂക്ഷ്​മത മതി
cancel

ദു​ബൈ: കോ​വി​ഡ്-19 ലോ​ക​ത്തി​​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലും പി​ടി​മു​റു​ക്കി​യി​ട്ടു​ണ്ടെ​ന്ന പേ​രി​ൽ ജ​നം അ​നാ ​വ​ശ്യ​മാ​യി പ​രി​ഭ്രാ​ന്ത​രാ​വേ​ണ്ട​തി​ല്ല, പ​ക്ഷേ അ​ത്യാ​വ​ശ്യ​മാ​യ സൂ​ക്ഷ്​​മ​ത പാ​ലി​ക്കു​ക​യും വേ​ണ ം. രാ​ജ്യ​ത്ത്​ ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​രും മ​റ്റു വ​കു​പ്പു​ക​ളു​മെ​ല്ലാം ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക് ക്​ മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​കി ഏ​റ്റ​വും ശ​ക്​​ത​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ആ​വി​ഷ്​​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലും മ​റ്റു ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലു​മെ​ല്ലാം ഏ​റ്റ​വും മി​ക​വു​റ്റ മു​ൻ​ക​രു​ത​ലു​ക​ളാ​ണു​ള്ള​തെ​ന്ന്​ ദു​ബൈ ആ​രോ​ഗ്യ അ​തോ​റി​റ്റി പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലെ പ്ര​തി​രോ​ധ ചി​കി​ത്സ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ബ്​​ദു​ല്ല അ​ൽ റ​സാ​ഇ വ്യ​ക്​​ത​മാ​ക്കി. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രെ​യും തെ​ർ​മ​ൽ സ്​​ക്രീ​നി​ങ്ങി​ന്​ വി​ധേ​യ​രാ​ക്കു​ന്നു​ണ്ട്. രോ​ഗ​ബാ​ധ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ ര​ണ്ടു ത​വ​ണ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കു​ന്നു​ണ്ട്.

ആ​രാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​വേ​ണ്ട​ത്​?
സാ​ധാ​ര​ണ ജ​ല​ദോ​ഷ​മോ ശ്വാ​സം​മു​േ​ട്ടാ അ​നു​ഭ​വ​പ്പെ​ട്ടാ​ലു​ട​ൻ പോ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ല. പ​നി​യോ​ടൊ​പ്പ​മോ അ​ല്ലാ​തെ​യോ ക​ടു​ത്ത ശ്വാ​സ​ത​ട​സ്സ​വും അ​നു​ബ​ന്ധ അ​ണു​ബാ​ധ​ക​ളും നേ​രി​ടു​ന്ന​വ​ർ, വൈ​റ​സ്​ ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ അ​ടു​ത്ത നാ​ളു​ക​ളി​ൽ യാ​ത്ര​ചെ​യ്​​ത​​വ​ർ, കോ​വി​ഡ്​ ബാ​ധി​ച്ച​വ​രെ​യോ ബാ​ധ സം​ശ​യി​ക്കു​ന്ന​വ​രെ​യോ പ​രി​ച​രി​ച്ച​വ​ർ തു​ട​ങ്ങി​യ​വ​രാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​വേ​ണ്ട​ത്.

എ​വി​​ടെ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്?​
പ​രി​ശോ​ധ​ന ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്നു ബോ​ധ്യ​മാ​യാ​ൽ മ​റ്റു​ള്ള​വ​രി​ലേ​ക്ക്​ പ​ക​രാ​നു​ള്ള സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​യി മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന്​ മാ​റി നി​ൽ​ക്കു​ക. വൃ​ത്തി​യു​ള്ള മാ​സ്​​ക്​ ധ​രി​ച്ച്​ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക്​ ​േപാ​വു​ക. ഡി.​എ​ച്ച്.​എ​യു​ടെ ആ​ശു​പ​ത്രി​ക​ൾ, ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, സ്വ​കാ​ര്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്താ​നാ​വും. ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യാ​ലു​ട​ൻ ത​ങ്ങ​ളു​ടെ യാ​ത്രാ​വി​വ​ര​ങ്ങ​ളും വൈ​റ​സ്​ ബാ​ധ സം​ശ​യി​ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ളും ഡോ​ക്​​ട​റെ അ​റി​യി​ക്കു​ക. ആ​രോ​ഗ്യ​കേ​​ന്ദ്ര​ത്തി​ലെ വി​ദ​ഗ്​​ധ​ർ ഉ​ട​നെ സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​ത്തേ​ക്കു​ മാ​റ്റി പ​രി​ശോ​ധ​ന​ക​ൾ നി​ർ​വ​ഹി​ക്കും. പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തു​വ​രെ അ​വി​ടെ തു​ട​രേ​ണ്ടി​വ​രും. വൈ​റ​സ്​ ബാ​ധ​യു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യാ​ൽ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​ത്തേ​ക്ക്​ മാ​റ്റി പ​രി​ര​ക്ഷ തു​ട​രും. വൈ​റ​സ്​ ബാ​ധ​യി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​യാ​ലും വൈ​റ​സ്​ ബാ​ധ​ക്ക്​ കാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യ സ​മ​യം മു​ത​ൽ 14 ദി​വ​സ​ത്തേ​ക്ക്​ വീ​ട്ടി​ൽ മാ​റി ക​ഴി​യേ​ണ്ടി​വ​രും. ഒൗ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ മാ​ത്രം വി​ശ്വ​സി​ക്കു​ക​യും പി​ൻ​പ​റ്റു​ക​യും ചെ​യ്യു​ക.

സം​ശ​യ​നി​വാ​ര​ണ​ത്തി​ന്​ ഡി.​എ​ച്ച്.​എ
കാ​ൾ സ​െൻറ​ർ ന​മ്പ​ർ: 800 342
ആ​രോ​ഗ്യ വി​ഭാ​ഗം: 8001717
ആ​രോ​ഗ്യ രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം: 80011111
ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കു​ക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story