Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ര്‍ജ​യി​ല്‍ പാ​ച​ക ...

ഷാ​ര്‍ജ​യി​ല്‍ പാ​ച​ക ഒ​ളി​മ്പി​ക്സി​ന് തു​ട​ക്കം

text_fields
bookmark_border
ഷാ​ര്‍ജ​യി​ല്‍ പാ​ച​ക  ഒ​ളി​മ്പി​ക്സി​ന് തു​ട​ക്കം
cancel
camera_alt?????? ????????????????? ??????? ????????? ???? ??????????? ??????? ????????????? ?????????????? ???????????? ????? ??????? ??????????? ????????????

ഷാ​ര്‍ജ: പാ​ച​ക​വും അ​തി​മ​ഹ​ത്താ​യ ക​ല​യാ​ണെ​ന്ന്​ വി​ളം​ബ​രം ചെ​യ്​​ത്​ ര​ണ്ടാ​മ​ത് പാ​ച​ക ഒ​ളി​മ്പി​ക് സി​ന് അ​ല്‍താ​വൂ​നി​ലെ എ​ക്​​സ്​​പോ സ​െൻറ​റി​ല്‍ തു​ട​ക്ക​മാ​യി. ഷാ​ര്‍ജ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍ ഡ് ഇ​ന്‍ഡ​സ്ട്രി ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ല്ല അ​ല്‍ ഉ​വൈ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സ്പോ സ​െൻറ​ര്‍ സി.​ഇ.​ഒ സെ​യി​ഫ് മു​ഹ​മ്മ​ദ് അ​ല്‍ മി​ദ്ഫ​യും സം​ഘാ​ട​ക​രാ​യ പ​ർ​പ്​​ള്‍ കി​ച്ച​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ലോ​ക പാ​ച​ക ക​ല​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് ഈ ​രം​ഗ​ത്ത് അ​ന്താ​രാ​ഷ്​​ട്ര ശ്ര​ദ്ധ നേ​ടി​യ 2000 ഷെ​ഫു​മാ​രാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഹോ​സ്പി​റ്റാ​ലി​റ്റി വ്യ​വ​സാ​യം, ഹോ​ട്ട​ല്‍ ആ​ന്‍ഡ് ടൂ​റി​സം എ​ന്നി​വ കൂ​ടാ​തെ സേ​വ​ന-​ഉ​പ​ക​ര​ണ വി​ത​ര​ണം, ബേ​ക്ക​റി സ​ൈ​പ്ല, ഭ​ക്ഷ​ണം ത​യാ​റാ​ക്ക​ല്‍, വെ​യ​ര്‍ഹൗ​സി​ങ്, റ​ഫ്രി​ജ​റേ​ഷ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍, ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി 200 സം​രം​ഭ​ക​രും മേ​ള​യി​ലു​ണ്ട്. പ​ഴം, പ​ച്ച​ക്ക​റി, ഐ​സ് എ​ന്നി​വ കൊ​ണ്ടു​ള്ള ശി​ല്‍പ​നി​ര്‍മാ​ണ​ങ്ങ​ള്‍ക്ക്​ ആ​ദ്യ ദി​വ​സം​ത​ന്നെ തു​ട​ക്ക​മാ​യി. സ​ന്ദ​ര്‍ശ​ക​ര്‍ക്ക് വി​വി​ധ രു​ചി​ക​ള്‍ പ​രി​ച​യ​പ്പെ​ടാ​നും അ​തി​നെ കു​റി​ച്ച് സം​ശ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്.

ഷാ​ര്‍ജ​യു​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ ഉ​ണ​ര്‍വു​ണ്ടാ​ക്കു​ന്ന എ​ല്ലാ​വി​ധ ശ്ര​മ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സെ​യ്ഫ് മു​ഹ​മ്മ​ദ് മി​ദ്ഫ പ​റ​ഞ്ഞു. പോ​യ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ 70 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ് പ്ര​ദ​ര്‍ശ​ന മേ​ഖ​ല​യി​ല്‍ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ച​ക​ക​ല അ​ഭ്യ​സി​ക്കു​ന്ന​വ​ര്‍ക്കും ഈ ​മേ​ഖ​ല​യി​ല്‍ പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്കു​മാ​യി നി​ര​വ​ധി ശി​ല്‍പ​ശാ​ല​ക​ളും സെ​മി​നാ​റു​ക​ളും ത​ത്സ​മ​യ പാ​ച​ക മ​ത്സ​ര​വും ന​ട​ക്കു​ന്നു. വി​വി​ധ സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ പ​വി​ലി​യ​നു​ക​ളും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. നോ​വ​ൽ കൊ​റോ​ണ വൈ​റ​സ് ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ രം​ഗ​ത്തു​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​ക​ളെ എ​ങ്ങ​നെ നേ​രി​ടാം എ​ന്ന​തി​നെ​ക്കു​റി​ച്ച്​ ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​ര​വ​ധി സ​ര്‍ക്കാ​ര്‍ ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ ശു​ചി​ത്വ പ​ങ്കാ​ളി​യും ഉ​പ​ദേ​ശ​ക​നു​മാ​യ ഇ​ക്കോ​ലാ​ബ് പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. മൂ​ന്നാ​മ​ത് ഫി​ലി​പ്പി​നോ ഭ​ക്ഷ്യ വ്യ​വ​സാ​യ സ​മ്മേ​ള​ന​ത്തി​​െൻറ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ഫു​ഡ് ആ​ന്‍ഡ് ബി​വ​റേ​ജ​സ് ഓ​പ​റേ​റ്റ​ര്‍മാ​രെ​യും റ​സ്​​റ്റാ​റ​ൻ​റ്​ ഉ​ട​മ​ക​ളെ​യും സ​മ്മേ​ള​നം ആ​ക​ര്‍ഷി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story