സ്തനാര്‍ബുദ പരിശോധനയില്‍ പുരുഷന്മാരുടെ നീണ്ടനിര
text_fieldsഷാര്‍ജ: സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നതിനും സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനുമായി യു.എ.ഇയില്‍ പര്യടനം നടത്തുന്ന ഷാര്‍ജയുടെ പത്താം പിങ്ക് കാരവന് വന്‍ സ്വീകരണം. ഇതിനകം പതിനായിരത്തോളം പേര് പരിശോധനയില്‍ പങ്കെടുത്തു. ഇതില്‍ രണ്ടായിരത്തോളം പേര് പുരുഷന്മാരാണ്. യു.എ.ഇയിലുള്ള ഏതുരാജ്യക്കാര്‍ക്കും സൗജന്യ പരിശോധനയും അനുബന്ധ ചികിത്സയും നേടാമെന്നതാണ് കാരവെൻറ പ്രത്യേകത. സ്വദേശികളേക്കാള്‍ കൂടുതല്‍ പ്രവാസികളാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളിലെത്തി പരിശോധന നടത്താം.
തിങ്കളാഴ്ച റാസല്‍ഖൈമ വനിത കോളജിനു മുന്നില്‍നിന്ന് പുറപ്പെടുന്ന പിങ്ക് കാരവന്, സാഖര്‍ ഹോസ്പിറ്റല്‍, മനാര്മാള് പിന്നിട്ട് ഖവാസിം കോര്ണിഷിലെത്തും. 21 കിലോമീറ്റര്‍ ദൂരം താണ്ടുന്ന പിങ്ക് കാരവനില്‍ നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും അണിനിരക്കും.
പിങ്ക് കാരവൻ ക്ലിനിക്കുകൾ
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും: ശാം ഹോസ്പിറ്റല്‍, അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് റാസല്‍ഖൈമ: 10.00-6.00.
സ്ത്രീകള്‍ക്ക് മാത്രം: സാഖര്‍ ഹോസ്പിറ്റല്‍, റാക് മാള്‍, അല്‍ ഹംറ സെയിലിങ് ക്ലബ്: -10.00--6.00.
മൊബൈല്‍ ക്ലിനിക്: അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് റാസല്‍ഖൈമ: -2.00-6.00.
വിവിധ എമിറേറ്റുകളിലെ സ്ഥിരം ക്ലിനിക്കുകള്‍: അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് (ഷാര്‍ജ): 4.00-10.00, അല്‍ ഹമീദിയ പാര്‍ക്ക് (അജ്മാന്): 4.00-10.00, സിറ്റിവാക്, ഫെസ്റ്റിവല്‍ സിറ്റിമാള്‍ (ദുബൈ): 4.00-10.00, മാള്‍ ഓഫ് യു.എ.ക്യു (ഉമ്മുല്‍ഖുവൈന്‍): 4.00-10.00, ഫുജൈറമാള്: 4.00-10.00, മനാര്മാള് (റാസല്‍ഖൈമ): 4.00-10.00, ദിഗലേറിയ (അബുദബി): 4.00-10.00.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
