ചങ്ങരംകുളം സ്വദേശി ദുൈബയില്‍ നിര്യാതനായി
text_fieldsഅജ്മാന്: മലപ്പുറം ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി പട്ടാമ്പില വളപ്പില്‍ ഹസന് (59) ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ദുബൈ നായിഫിലെ താമസസ്ഥലത്ത് പുലര്‍ച്ച നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റാഷിദിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മകന് ദുബൈ അല്‍ നസര്‍ ക്ലബ്ബില്‍ ജോലിചെയ്യുന്ന ഹാഫിസിെൻറ കല്യാണത്തിന് മേയില്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു.
നാലു പതിറ്റാണ്ടായി യു.എ.ഇയിലുള്ള ഹസന് വര്‍ഷങ്ങളായി ദുബൈ ആര്.ടി.എയില്‍ ഡ്രൈവറായി ജോലി അനുഷ്ഠിക്കുകയായിരുന്നു. ഭാര്യ: ഹലീമ. മകള്‍: ഹഫ്സിയ. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
