ബസ് ഇനി നിങ്ങളെ തേടി വരും
text_fieldsദുബൈ: ടാക്സി മാത്രമല്ല, ബസും ഇനി നിങ്ങളെ തേടി വരും. യാത്രക്കാരെ അവരുടെ സ്ഥലത്തെത്തി പിക്ക് ചെയ്യുന്ന ‘ബസ് ഒാൺ ഡിമാൻഡ്’ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക്. യാത്രക്കാരുടെ നടപ്പുദൂരവും കാത്തിരിപ്പും കുറക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ദുബൈ ഇൻറർനെറ്റ് സിറ്റി, ഇൻറർനാഷനൽ സിറ്റി, അൽ ബർഷ -1, ഗ്രീൻസ്, സിലിക്കൺ ഒയാസീസ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ബസുകൾ സർവിസ് നടത്തുന്നത്. പരീക്ഷണയോട്ടം വിജയകരമായതിെൻറ പിന്നാലെയാണ് ബസ് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
പൊതുഗതാഗത സംവിധാനം വ്യാപിപ്പിക്കുന്നതിന് തയാറാക്കിയ ‘ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ ചലഞ്ച്’ പദ്ധതിയുടെ ഭാഗമായാണ് ബസ് ഒാൺ ഡിമാൻഡ് വ്യാപിപ്പിക്കുന്നതെന്ന് ആർ.ടി.എ സി.ഇ.ഒ അഹ്മദ് ബറോസിയാൻ പറഞ്ഞു. മെട്രോ പോലുള്ള സംവിധാനങ്ങൾ വ്യാപകമല്ലാത്ത ഉൾപ്രദേശങ്ങളിലാണ് പ്രധാനമായും സർവിസ് ഉദ്ദേശിക്കുന്നത്. 18 പേർക്ക് യാത്രചെയ്യാവുന്ന ചെറിയ ബസുകളാണ് ഇത്തരം സർവിസിനായി ഉപേയാഗിക്കുന്നത്. കാർ യാത്രികരെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കാൻ കൂടി ഈ പദ്ധതി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
