Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

സ്ത​നാ​ര്‍ബു​ദ​ത്തി​നെ​തി​രെ ഷാ​ര്‍ജ​യു​ടെ പ​ത്താം കു​തി​ര​പ്പ​ട ഇ​ന്നി​റ​ങ്ങും

text_fields
bookmark_border
സ്ത​നാ​ര്‍ബു​ദ​ത്തി​നെ​തി​രെ ഷാ​ര്‍ജ​യു​ടെ  പ​ത്താം കു​തി​ര​പ്പ​ട ഇ​ന്നി​റ​ങ്ങും
cancel
camera_alt??????? ???????????? ???????????????? ???????????????????

ഷാ​ര്‍ജ: ലോ​ക​ത്തെ അ​നു​ദി​നം കാ​ര്‍ന്ന് തി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ്ത​നാ​ര്‍ബു​ദ​ത്തി​നെ​തി​രെ സ​ന ്ധി​യി​ല്ലാ സ​മ​രം ന​യി​ക്കു​ന്ന ഷാ​ര്‍ജ​യു​ടെ പി​ങ്ക് കു​തി​ര​പ്പ​ട ഇ​ന്നു​മു​ത​ല്‍ ഗോ​ദ​യി​ലി​റ​ങ്ങും. സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്‍മാ​ര്‍ക്കും സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​ന​യും തു​ട​ര്‍ ചി​കി​ത്സ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന പി​ങ്ക് കാ​ര​വ​​െൻറ പ്ര​യാ​ണം ഷാ​ര്‍ജ ഇ​ക്വ​സ്ട്രീ​യ​ന്‍ ക്ല​ബി​ല്‍നി​ന്ന് ആ​രം​ഭി​ക്കും. സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്‍മാ​ര്‍ക്കും പ​ങ്കെ​ടു​ക്കാ​മെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. മൊ​ബൈ​ല്‍ ക്ലി​നി​ക്കു​ക​ള്‍ക്ക് പു​റ​മെ സ്ഥി​രം ക്ലി​നി​ക്കു​ക​ളും പ്ര​വ​ര്‍ത്തി​ക്കും. ആ​ദ്യ ദി​വ​സം പി​ങ്ക് കു​തി​ര​പ്പ​ട 11.2 കി​ലോ​മീ​റ്റ​ര്‍ താ​ണ്ടും. വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കാ​ന്‍സ​ര്‍ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​വും പ​രി​ശോ​ധ​ന​യും ന​ട​ക്കും.

ഡോ​ക്ട​ര്‍മാ​ര്‍ക്ക് പു​റ​മെ, പാ​ര​മെ​ഡി​ക്ക​ല്‍, റൈ​ഡ​ര്‍മാ​ര്‍, സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​രും കാ​ര​വ​നോ​ട് ചേ​രും. ബു​ധ​നാ​ഴ്ച ഷാ​ര്‍ജ​യി​ല്‍ സ്ത്രീ​ക​ള്‍ക്ക് മാ​ത്രം പ​രി​ശോ​ധ​ന ല​ഭി​ക്കു​ന്ന ഇ​ട​ങ്ങ​ള്‍: ഷാ​ര്‍ജ ബ്രോ​ഡ്കാ​സ്​​റ്റി​ങ് അ​തോ​റി​റ്റി- 9.00-5.00, ഷാ​ര്‍ജ ലേ​ഡീ​സ് ക്ല​ബ്-10.00-6.00, മെ​ഗാ​മാ​ള്‍-2.00-10.00, സ​ഹാ​റ മാ​ള്‍-2.00-10.00. പു​രു​ഷ​ന്‍മാ​ര്‍ക്ക്: ജു​ബൈ​ല്‍ മാ​ര്‍ക്ക​റ്റ്: 10.00-6.00. മൊ​ബൈ​ൽ ക്ലി​നി​ക്ക്​: ഷാ​ര്‍ജ ബ്രോ​ഡ്കാ​സ്​​റ്റി​ങ് അ​തോ​റി​റ്റി-9.00-5.00 വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ സ്ഥി​രം ക്ലി​നി​ക്കു​ക​ള്‍: അ​ല്‍ മ​ജാ​സ് വാ​ട്ട​ര്‍ഫ്ര​ണ്ട് (ഷാ​ര്‍ജ) 4.00-10.00, അ​ല്‍ ഹ​മീ​ദി​യ പാ​ര്‍ക്ക് (അ​ജ്മാ​ന്‍) 4.00-10.00, സി​റ്റി​വാ​ക്, ഫെ​സ്​​റ്റി​വ​ല്‍ സി​റ്റി​മാ​ള്‍ (ദു​ബൈ) 4.00-10.00, മാ​ള്‍ ഓ​ഫ് യു.​എ.​ക്യു (ഉ​മ്മു​ല്‍ഖു​വൈ​ന്‍) 4.00-10.00, ഫു​ജൈ​റ​മാ​ള്‍ 4.00-10.00, മ​നാ​ര്‍മാ​ള്‍ (റാ​സ​ല്‍ഖൈ​മ) 4.00-10.00, ദി​ഗ​ലേ​റി​യ (അ​ബൂ​ദ​ബി) 4.00-10.00.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story