അബൂദബി സന്ദർശകരുടെ എണ്ണത്തിൽ റെക്കോഡ് വർധന
text_fieldsഅബൂദബി: യു.എ.ഇ തലസ്ഥാന നഗരിയിൽ കഴിഞ്ഞ വർഷം എത്തിയ അന്താരാഷ്ട ്ര സന്ദർശകരുടെ എണ്ണത്തിൽ റെക്കോഡ് വർധന. 113.5 ലക്ഷം അന്താരാഷ്ട്ര സന് ദർശകരാണ് അബൂദബിയിൽ എത്തിയത്. ഇതിൽ 28.3 ലക്ഷം സന്ദർശകരും വിവിധ ഹോട്ടലുകളിൽ രാത്രി തങ്ങിയപ്പോൾ 85.3 ലക്ഷം സന്ദർശകർ പകൽ സന്ദർശനം നടത്തിയവരാണ്. 2018ലേതിനേക്കാൾ 10.5 ശതമാനം വർധനവാണുണ്ടായത്. അബൂദബിയിലെ 168 ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്മെൻറുകളിലും ഏറ്റവും കൂടുതൽ അതിഥികളെത്തിയ വർഷമാണ് 2019 എന്നും രേഖകൾ വെളിപ്പെടുത്തുന്നു. ഇതുവരെയുള്ള 51 ലക്ഷം അതിഥികളുടെ റെക്കോഡാണ് കഴിഞ്ഞ വർഷം ഭേദിച്ചത്. മൊത്തം വരുമാനം, ശരാശരി റൂം നിരക്ക് എന്നിവയുൾപ്പെടെ പ്രധാന വരുമാന അളവുകളിൽ ശക്തമായ വളർച്ച കഴിഞ്ഞ വർഷം കൈവരിച്ചു. ഹോട്ടൽ അതിഥികളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 2.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യ, ചൈന, യു.കെ, യു.എസ്.എ എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവുമധികം ഹോട്ടൽ അതിഥികൾ എത്തിയത്. 2018ലേതിനേക്കാൾ 8.2 ശതമാനം വർധനയാണ് ഇന്ത്യൻ അതിഥികളുടെ എണ്ണത്തിൽ ഉണ്ടായത്. 4,50,000ത്തിലധികം ഹോട്ടൽ അതിഥികൾ ഇന്ത്യയിൽനിന്നെത്തി. ഇതേ കാലയളവിൽ അമേരിക്കയിൽനിന്നുള്ള അതിഥികളുടെ എണ്ണത്തിൽ 5.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. സാദിയാത്ത് ദ്വീപിലെ ഹോട്ടൽ അതിഥികളുടെ എണ്ണം അവിശ്വസനീയമാം വിധം 73.6 ശതമാനമായി വർധിച്ചു. അഡ്നെക് ഏരിയയിലെ ഹോട്ടലുകളിൽ 22.7 ശതമാനം വർധനയും രേഖപ്പെടുത്തി.