ഉയരെ പറന്ന് മനുഷ്യൻ, പറപറപ്പിച്ച് മലയാളി
text_fieldsദുബൈ: ചൊവ്വയിൽ പോയാലും അവിടൊരു മലയാളി ചായക്കട നടത്തുന്നുണ്ടാവുമെന്നൊരു പറച് ചിലുണ്ട്. ചൊവ്വയിലേക്ക് പോയില്ലെങ്കിലും, കഴിഞ്ഞ ദിവസം ജുമൈറ ബീച്ചിൽ നിന്നൊരു കുഞ് ഞു മനുഷ്യൻ ആകാശത്തേക്ക് പറന്നുയർന്നിരുന്നു. പക്ഷിയെ പോലെ യന്ത്രച്ചിറകുകളുടെ സഹായത്തോടെ പാറിപ്പറന്ന അയാൾക്ക് കരുത്തായി അണിയറയിൽ ഒരു മലയാളിയുമുണ്ടായിരുന്നു. കോഴിക്കോട് കുളങ്ങരപീടിക സ്വദേശി മുഹമ്മദ് റാഷിദ്. നിലത്തുനിന്ന് നേരെ ആകാശത്തേക്കുയർന്ന ജെറ്റ്മാന് പിന്നിൽ മുഹമ്മദ് റാഷിദ് ഉൾപ്പെടെയുള്ള മൂന്ന് എൻജിനീയർമാരാണ്. ദുബൈയുടെ ചരിത്രത്തിലിടം നേടാനൊരുങ്ങുന്ന എക്സ്പോ 2020ക്ക് മുന്നോടിയായി ഹ്യൂമൻ ൈഫ്ലറ്റ് മിഷെൻറ ഭാഗമായാണ് മനുഷ്യനെ പറപ്പിച്ചത്. രണ്ടാമത്തെ പൈലറ്റിനെ കൂടി പറപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘം.
പാരച്യൂട്ടിെൻറ സഹായത്തോടെ മനുഷ്യൻ പറന്നുനടക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ, നിലത്തുനിന്ന് ചിറകുകളുടെ സഹായത്തോടെ പറന്നുയരുന്നതിനാണ് കഴിഞ്ഞ ദിവസം ദുബൈ സാക്ഷ്യം വഹിച്ചത്. സുരക്ഷ മുൻനിർത്തി പാരച്യൂട്ടിലാണ് തിരിച്ചിറങ്ങുന്നത് എന്നുമാത്രം.
30 സെക്കൻഡിനുള്ളിൽ 1800 മീറ്റർ ഉയരത്തിലേക്കാണ് പറന്നുയർന്നത്. മണിക്കൂറിൽ 400 കിലോമീറ്ററാണ് വേഗം. ഫുജൈറയിലെ ഏവിയേഷൻ അക്കാദമിയിൽ പരിശീലകനായിരുന്ന റാഷിദിെൻറ ടീമിൽ എൻജിനീയർമാരെ കൂടാതെ നാലുപേർ കൂടിയുണ്ട്. അഡ്മിനിസ്ട്രേറ്ററും ഡയറക്ടറും രണ്ട് പൈലറ്റും. ഏഴുപേരുടെ ഒരു വർഷത്തെ അധ്വാനമാണ് കഴിഞ്ഞ ദിവസം പറന്നുയർന്നത്. കുതിച്ചുതുടങ്ങിയാൽ നിയന്ത്രണം പൂർണമായും പറക്കുന്നയാൾക്കായിരിക്കും. നിരവധി ട്രയലുകൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം പറന്നത്. പരീക്ഷണത്തിെൻറ തുടക്കം മാത്രമാണിതെന്ന് റാഷിദ് പറയുന്നു. ‘‘ഏവിയേഷൻ ലോകത്ത് അനന്ത സാധ്യതകളാണ്. നാളെ എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ല. നമ്മുടെ സ്വപ്നങ്ങൾക്കുമപ്പുറത്തുള്ള കണ്ടുപിടിത്തങ്ങൾ ഉണ്ടായേക്കാം’’ -റാഷിദിന് ആത്മവിശ്വാസം. ബംഗളൂരുവിൽ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ് പൂർത്തിയാക്കിയ മുഹമ്മദ് റാഷിദ് ഭാര്യ ഷാലു ജാസ്മിനോടും മകൾ േഫ്രയക്കുമൊപ്പം ദുബൈയിലാണ് താമസം. സഹോദരങ്ങളും ഒപ്പമുണ്ട്. പിതാവ് സി.എം. അബ്ദുൽ ലത്തീഫ്. മാതാവ് സൗദാബി.