Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെസ്സിക്കൊപ്പം...

മെസ്സിക്കൊപ്പം കുട്ടിക്കൂട്ടം

text_fields
bookmark_border
മെസ്സിക്കൊപ്പം കുട്ടിക്കൂട്ടം
cancel
camera_alt????????????? 2020????? ?????????? ?????????????????? ??????? ??????? ??????????????????????

ദു​ബൈ: ബൂ​ട്ട​ണി​യു​ന്ന കാ​ലം​തൊ​​േ​ട്ട കു​ഞ്ഞു​മ​ന​സ്സു​ക​ളി​ൽ ല​യ​ണ​ൽ മെ​സ്സി എ​ന്ന പേ​ര്​ പ​തി​ഞ്ഞി​ട ്ടു​ണ്ടാ​വും. ടി.​വി​യി​ലും സ്വ​പ്​​ന​ങ്ങ​ളി​ലും മാ​ത്രം ക​ണ്ടി​രു​ന്ന പ്രി​യ​താ​ര​ത്തെ ക​ൺ​മു​ന്നി​ൽ ക​​ണ ്ട​തി​​െൻറ അ​മ്പ​ര​പ്പി​ലാ​ണ്​ യു.​എ.​ഇ​യി​ലെ ഒ​രു​കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ. എ​ക്​​സ്​​പോ 2020​െൻ​റ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സ്സി ഇ​വ​രു​ടെ മു​ന്നി​ൽ നേ​രി​ട്ട​വ​ത​രി​ച്ച​ത്. അ​ഞ്ചു​ സ്​​കൂ​ളു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ത്ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ അ​ധ്യാ​പ​ക​ർ​ക്കു​മാ​ണ്​​ ​മെ​സ്സി​യെ കാ​ണാ​നും സം​സാ​രി​ക്കാ​നും അ​വ​സ​രം ഒ​രു​ക്കി​യ​ത്. എ​ക്​​സ്​​പോ​യു​ടെ അം​ബാ​സ​ഡ​റാ​യ മെ​സ്സി ര​ണ്ടു​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ്​ ദു​ബൈ​യി​ലെ​ത്തി​യ​ത്.

അ​ൽ​വാ​സ​ൽ പ്ലാ​സ​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​ക്കു​ശേ​ഷം മെ​സ്സി​യു​മൊ​ത്ത്​ ഫോ​േ​ട്ടാ​യു​മെ​ടു​ത്ത്​ ഒാ​േ​ട്ടാ​ഗ്രാ​ഫും വാ​ങ്ങി​യാ​ണ്​ കു​ഞ്ഞു​ങ്ങ​ൾ മ​ട​ങ്ങി​യ​ത്. ‘‘കു​ട്ടി​ക​ൾ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത്​ സ​​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. ഭാ​വി സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​ണ​വ​ർ. എ​ക്​​സ്​​പോ​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​ത്​ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. യു​വാ​ക്ക​ൾ​ക്ക്​ പു​തി​യ കാ​ഴ്​​ച​പ്പാ​ട്​ ന​ൽ​കാ​ൻ എ​ക്​​സ്​​പോ സ​ഹാ​യി​ക്കും. എ​ല്ലാ​വ​രെ​യും​പോ​ലെ എ​ക്​​സ്​​പോ കാ​ണാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ്​ ഞാ​നും’’ -മെ​സ്സി പ​റ​ഞ്ഞു. എ​ക്​​സ്​​പോ സ്​​കൂ​ൾ പ്രോ​ഗാ​മി​​െൻറ ഭാ​ഗ​മാ​യി ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്​ പ​ത്ത്​ കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ആ​സ്​​ട്രേ​ലി​യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ, റാ​ഷി​ദ്​ ബി​ൻ സ​ഇൗ​ദ്​ സ്​​കൂ​ൾ, അ​ൽ ജാ​ഹി​സ്​ ഗേ​ൾ​സ്​ സ്​​കൂ​ൾ, ഒ​മ​ർ ബി​ൻ അ​ൽ ഖ​ത്താ​ബ്​ സ്​​കൂ​ൾ, അ​ൽ സാ​ദാ സ്​​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ്​ ഭാ​ഗ്യം ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story