ആഹാരപ്പൊലിമയുടെ മേളക്ക് ആേഘാഷത്തുടക്കം
text_fieldsദുബൈ: ആഹാര വൈവിധ്യത്തിെൻറയും ആതിഥ്യമര്യാദയുടെയും ആഗോള കേന്ദ്രമായ യു.എ.ഇയുടെ സു പ്രധാന മേളയായ ഗൾഫൂഡിെൻറ 25ാം അധ്യായത്തിന് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ കൊടിയേറി. അ ഫ്ഗാൻ മലമടക്കുകളിലെ സുഗന്ധവാഹിയായ കുങ്കുമപ്പൂവും മധുരഫലങ്ങളും മുതൽ ആസ്ട്രേലിയൻ മേച്ചിൽപുറങ്ങളിൽ നിന്നുള്ള പശുവിൻ പാൽ വരെ, തനത് ആഫ്രിക്കൻ കുന്തിരിക്കം മുതൽ യൂറോപ്യൻ െഎസ്ക്രീമുകൾ വരെ. ധാന്യങ്ങൾ, പച്ചക്കറികൾ, മാംസം, മുട്ട, കോഴി ഉൽപന്നങ്ങൾ, പാനീയങ്ങൾ എന്നിങ്ങനെ ഒാരോ ഭൂഖണ്ഡങ്ങളിൽനിന്നുമുള്ള ഏറ്റവും മികച്ച രുചികളും നൂതന ആഹാര ആശയങ്ങളുംകൊണ്ട് സമ്പന്നമാണ് 2020 വർഷത്തിലെ ഗൾഫൂഡ്. 120 രാഷ്ട്രങ്ങളുടെ പവലിയനുകളാണ് ഒരുക്കിയിരിക്കുന്നത്.
ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് ആൽ മക്തും ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ ബ്രാൻഡുകളുടെ പങ്കാളിത്തം ഇക്കുറിയും സവിശേഷമാണ്. ബസ്മതി അരി, മസാലകൾ, മാംസ ഉൽപന്നങ്ങൾ, പപ്പടങ്ങൾ, മിഠായികൾ മുതൽ ടേസ്റ്റ് ഒാഫ് ഇന്ത്യയായ അമൂലും കേരളത്തിെൻറ ആഗോള ബ്രാൻഡായ ഇൗസ്റ്റേണും വരെ വ്യാപാരികളെയും സന്ദർശകരെയും ആകർഷിക്കുന്നു.കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി ഹർ സിമ്രത്ത് കൗർ ബാദൽ ഉദ്ഘാടനം നിർവഹിച്ച ഇന്ത്യൻ പവലിയനിൽ മുന്നൂറിലേറെ ഇന്ത്യൻ കമ്പനികളാണ് അണിനിരന്നിട്ടുള്ളത്. കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി സ്റ്റോക്ഹോമിലേക്കുള്ള യാത്രക്കിടെ ദുബൈയിലിറങ്ങി ഗൾഫൂഡ് സ്റ്റാളുകൾ സന്ദർശിച്ചു. ഇന്ത്യൻ അംബാസഡർ പവൻ കപൂർ, കോൺസുൽ ജനറൽ വിപുൽ തുടങ്ങിയവരും സംബന്ധിച്ചിരുന്നു.