ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കൽ 48 മണിക്കൂർ കാത്തിരിപ്പ് ഇനിയില്ല
text_fieldsഅജ്മാന്: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂർ മുമ്പെ ങ്കിലും ഇന്ത്യൻ വിമാനത്താവളത്തിലെ ഹെൽത്ത് ഓഫിസറെ അറിയിക്കണമെന്ന നിബന്ധന ആവശ്യ മില്ലെന്ന് ഡൽഹി ഹൈകോടതി. 1954ലെ എയർക്രാഫ്റ്റ് (പബ്ലിക് ഹെൽത്ത്) ചട്ടങ്ങളുടെ 43ാം വകുപ്പു പ്രകാരം മൃതദേഹമോ ചിതാഭസ്മമോ വിദേശ രാജ്യത്തുനിന്ന് നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും ഇന്ത്യൻ വിമാനത്താവളത്തിലെ ഹെൽത്ത് ഓഫിസറെ അറിയിക്കണം എന്ന എയർ ഇന്ത്യയുടെ ഉത്തരവിനെതിരെ പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈകോടതിയിൽ സമര്‍പ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് വിധി. എയർ ഇന്ത്യയുടെ ഈ ഉത്തരവ് പ്രവാസികള്‍ക്കിടയില്‍ വലിയ വിമർശനങ്ങൾക്ക് വഴിെവച്ചിരുന്നു. ഇതു പിൻവലിക്കണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രി ഉൾപ്പെടെ നേതാക്കൾ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ചിരുന്നെങ്കിലും നിബന്ധനയില്‍ മാറ്റം വരുത്താൻ എയർ ഇന്ത്യയോ കേന്ദ്ര സർക്കാറോ തയാറായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് അഡ്വക്കറ്റ് ജോസ് എബ്രഹാം മുഖേന ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗൽ സെല്‍ 2017 ജൂലൈയിൽ ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് താൽക്കാലികമായി സ്റ്റേ ലഭിച്ചെങ്കിലും ഇന്ത്യയിലെ ചില വിമാനത്താവള ഹെൽത്ത് ഓഫിസര്‍മാരുടെ ഇടപെടല്‍ തടസ്സം സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടർന്ന് ചീഫ് ആക്ടിങ് ജസ്റ്റിസായിരുന്ന ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും എയര്‍ ഇന്ത്യക്കും നോട്ടീസ് അയച്ചു. 1954ലെ എയർ ക്രാഫ്റ്റ് ചട്ടങ്ങളിൽ മാറ്റം വരുത്തി എയർക്രാഫ്റ്റ് (പബ്ലിക് ഹെൽത്ത്) ചട്ടങ്ങൾ 2015 എന്ന പേരിൽ ഉത്തരവ് തയാറാക്കിയതായും അതിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് അറിയിക്കേണ്ട സമയം 12 മണിക്കൂറായി കുറക്കാൻ നിർദേശിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, ഇൗ ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടില്ല.
കേന്ദ്ര സർക്കാറിെൻറ ഈ നിലപാടിൽ ഹൈകോടതി അതൃപ്തി രേഖപ്പെടുത്തുകയും പുതിയ നിയമത്തിെൻറ നില വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 48 മണിക്കൂർ മുേമ്പ അറിയിക്കണമെന്ന കര്‍ശന നിബന്ധന ആവശ്യമില്ലെന്നും വിദേശരാജ്യത്തിെൻറ ആരോഗ്യവകുപ്പ് നല്കുന്ന മരണസർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, റദ്ദാക്കിയ പാസ്പോർട്ടിെൻറ പകർപ്പ് തുടങ്ങിയ രേഖകൾ നൽകിയാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നും കേന്ദ്രസർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഡൽഹി ഹൈകോടതിയെ അറിയിച്ചു. ഇതിനെത്തുടർന്നാണ് കോടതി ഉത്തരവ്. പുതിയ നടപടി പ്രവാസി ഭാരതീയര്‍ക്ക് ആശ്വാസകരമാണെന്ന് പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. ഷാർജയിലുള്ള ഫ്രാന്‍ഗള്‍ഫ് ലീഗൽ കൺസൽട്ടൻറ് കമ്പനിയിലെ കൺസൽട്ടൻറും സുപ്രീംകോടതി അഭിഭാഷകനുമാണ് അഡ്വക്കറ്റ് ജോസ് എബ്രഹാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
