ൈവദ്യുതി വാഹനങ്ങളുടെ വയർലെസ് ചാർജിങ്ങിനു തുടക്കം
text_fieldsദുബൈ: അത്യാധുനിക സാേങ്കതിക വിദ്യ ഉപയോഗിച്ച് വൈദ്യുതി വാഹനങ്ങളുടെയും ബസുകളുട െയും വയർലെസ് ചാർജിങ് ചെയ്യുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. റോഡ് ഗ താഗത അതോറിറ്റിയുടെ പരീക്ഷണ പ്രവർത്തനം ദുബൈ സിലിക്കൺ ഒയാസിസിലാണ് ആരംഭിച്ചത്. ഷേപ്ഡ് മാഗ്നറ്റിക് ഫീൽഡ് ഇൻ റിസനൻസ് (എസ്.എം.എഫ്.ഐ.ആർ) സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്.
പരിസ്ഥിതി സൗഹാർദ വാഹനങ്ങളും സുസ്ഥിര മാർഗങ്ങളും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു. 60 മീറ്റർ റോഡിലാണ് വയർലെസ് ചാർജിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. വൈദ്യുതി വാഹനങ്ങളും ബസുകളും ഇതിനു മുകളിൽ എത്തുന്നതോടെ അതിവേഗത്തിൽ ചാർജിങ് സാധ്യമാകും. വൈദ്യുതി കാന്തിക സംവിധാനം ഉപയോഗിച്ചുള്ള ഇൗ ചാർജിങ് പരമ്പരാഗത ചാർജിങ്ങിനേക്കാൾ ലളിതവും പരിസ്ഥിതി സൗഹൃദപരവുമാണ്.
ചാർജിങ് സ്റ്റേഷനിൽ നിർത്തേണ്ടതില്ല എന്നു മാത്രമല്ല, ജനങ്ങളുടെയോ വാഹനങ്ങളുടെയോ നീക്കങ്ങൾക്ക് ഒരു തടസ്സവും വരുത്തുകയില്ല എന്ന സൗകര്യവുമുണ്ട്. ദുബൈ വൈദ്യുതി ജല അതോറിറ്റിയുടെ പിന്തുണയും ഇൗ നവപദ്ധതിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
