കുട്ടികളുമായി പോരൂ, കളിച്ചു തിമിർക്കാം ഈ അത്ഭുത ഗ്രാമത്തിൽ
text_fieldsദുബൈ: മുതിർന്നവർക്കു മാത്രമല്ല, കുഞ്ഞുങ്ങൾക്കും ആസ്വദിക്കാൻ ഒരുപാടുണ്ട് ഗ്ലോബൽ വ ില്ലേജിൽ. ഫെബ്രുവരി ആറുമുതൽ 22 വരെ നീളുന്ന കിഡ്സ് ഫെസ്റ്റാവട്ടെ അത്ഭുതങ്ങളുടെ ആഗോള ഗ്രാമത്തിൽ കുഞ്ഞുങ്ങൾക്ക് മാത്രമായി ഒരുക്കിയിരിക്കുന്ന തുരുത്താണ്. ആംഗ്രി ബേഡ്സ്, ഛോട്ടാ ഭീം, ബെൻ ആൻഡ് ഹോളി, പിജെ മാസ്ക്സ്, ഗ്ലോബോടേക് എന്നിങ്ങനെ ഇഷ്ട കഥാപാത്രങ്ങളെല്ലാം കാത്തിരിപ്പാണിവിടെ കുഞ്ഞുങ്ങളെ വരവേൽക്കാൻ. കൂടെ ഏവരുെടയും പ്രിയങ്കരനായ ഗ്ലോബോയും. പാമ്പും കോണിയും, ബാറ്റിൽഷിപ്പ് തുടങ്ങിയ കളികൾക്കായി കൂറ്റൻ കളങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഹിപ്ഹോപ്, ബോളിവുഡ് ഡാൻസുകളുടെ പരിശീലനവും ഇവിടെ ലഭ്യമാണ്. മുഖത്ത് ചായമടിച്ച് രസിക്കാനും സൗകര്യം.
കളികളിൽ വിജയികളാവുന്ന മക്കൾക്ക് ഒരു ചെറു സമ്മാനപ്പൊതിയും നൽകുന്നുണ്ട്. കുട്ടികൾക്ക് ഉള്ളുതുറന്ന് ഉല്ലസിക്കാനും ആസ്വദിക്കാനും പരമാവധി സൗകര്യങ്ങൾ ലോക നിലവാരത്തിൽ ഒരുക്കാനാണ് ഗ്ലോബൽ വില്ലേജിെൻറ ഒാരോ സീസണിലും കിഡ്സ് ഫെസ്റ്റിൽ ശ്രദ്ധിച്ചുവരുന്നതെന്ന് എൻറർടെയിൻമെൻറ് ഡയറക്ടർ ഷൗൺ കോർ നെൽ വ്യക്തമാക്കി. ഓരോ വർഷവും ആയിരക്കണക്കിന് കുടുംബങ്ങളാണ് കുഞ്ഞുങ്ങളുമൊത്ത് കിഡ്സ് ഫെസ്റ്റിനായി എത്തുന്നത്. ഇതോടൊപ്പം, ഗ്ലോബൽ വില്ലേജിലെ വിസ്മയങ്ങളായ റിപ്ലീസ് ബിലീവ് ഇറ്റ് ഒാർ നോട്ട്, കാർണിവൽ, സർക്കസ്-സ്റ്റണ്ട് ഷോ എന്നിവ കൂടിയാവുേമ്പാൾ കുട്ടികൾക്ക് മേളാങ്കമാവും. പരിപാടികളുടെ വിശദമായ കലണ്ടർ www.globalvillage.ae സൈറ്റിൽ ലഭ്യമാണ്.