Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതടവുകാർക്ക്​...

തടവുകാർക്ക്​ കളിക്കളമൊരുങ്ങുന്നു

text_fields
bookmark_border
തടവുകാർക്ക്​ കളിക്കളമൊരുങ്ങുന്നു
cancel
camera_alt??? ????? ?????????? ??????????????? ??????????? ????????????????????????? ????? ?????????? ?????????? ??? ?????? ???????????? ?????? ??? ????, ????? ????????????????? ????????? ????????????? ??????? ???????? ???????, ?????????????????? ????????????? ?????? ?????? ??? ???????, ????? ?????????? ????????????????? ???????? ??????? ???????? ??????? ????????? ??? ??????? ?????????? ????????????????????

ദു​ബൈ: അ​തി​രു​വി​ട്ട ‘ക​ളി​ക​ളും’ അ​റി​യാ​ത്ത ‘ക​ളി​ക​ളും’ മൂ​ലം പൊ​ലീ​സി​​െൻറ​ പി​ടി​യി​ലാ​യ​വ​ർ​ക്ക് ​ ഇ​നി ത​ട​വ​റ​ക്കു​ള്ളി​ൽ ക​ളി​ച്ച്​ തി​മി​ർ​ക്കാം. ത​ട​വു​കാ​ർ​ക്ക്​ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ഉ​ ന്മേ​ഷം ന​ൽ​കി പ​രി​വ​ർ​ത്ത​ന​ത്തി​ന്​ ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ പൊ​ലീ​സ്​ എ​ല്ലാ സ്​​റ്റേ​ഷ​നു​ക​ളി​ലും റി​മാ​ൻ​ഡ് കേ​ന്ദ്ര​ങ്ങ​ളി​ലും സ്​​പോ​ർ​ട്​​സ്​ സ​െൻറ​റു​ക​ൾ സ്​​ഥാ​പി​ക്കു​ന്നു. ഇ​തോ​ടെ ത​ട​വ​റ​ക്കു​ള്ളി​ൽ അ​ട​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഇ​നി ഫു​ട്​​ബാ​ളും ബാ​സ്ക​റ്റ്​​ബാ​ളു​മെ​ല്ലാം ക​ളി​ക്കാം. രാ​വി​ലെ ആ​റു​ മു​ത​ൽ രാ​ത്രി പ​ത്തു​ വ​രെ ത​ട​വു​കാ​ർ​ക്ക്​ ഇ​വി​ടെ ക​ളി​ച്ചു​ല്ല​സി​ക്കാം. സം​ഭ​വം വി​ജ​യി​ച്ചാ​ൽ എ​ല്ലാ ജ​യി​ലു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​ണ്​ പ​ദ്ധ​തി. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലും ദു​ബൈ പൊ​ലീ​സും സം​യു​ക്ത​മാ​യാ​ണ്​ കാ​യി​ക​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​ത്. ഫു​ട്​​ബാ​ൾ, ബാ​സ്​​ക​റ്റ്​​ബാ​ൾ, വ്യാ​യാ​മം, ജോ​ഗി​ങ്, ജിം ​തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ക​ളി​ക്ക​ള​ത്തി​ലു​ണ്ടാ​വും. ആ​റു മാ​സം മു​മ്പ്​്​ അ​ൽ കി​സൈ​സി​ലെ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രീ​ക്ഷ​ണാ​ർ​ഥം മൈ​താ​നം സ്​​ഥാ​പി​ച്ചി​രു​ന്നു. ഇ​ത്​ വി​ജ​യി​ച്ച​തോ​ടെ​യാ​ണ്​ ബാ​ക്കി സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇൗ ​വ​ർ​ഷം​ത​െ​ന്ന 11 സ്​​റ്റേ​ഷ​നു​ക​ളി​ലും മൈ​താ​നം പൂ​ർ​ത്തി​യാ​ക്കും. ആ​ദ്യ പ​ടി​യാ​യി മൂ​ന്ന്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ ക​ളി​ക്ക​ളം സ്​​ഥാ​പി​ച്ചു.

ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സി​ന്ത​റ്റി​ക്​ ട​ർ​ഫ്, ജോ​ഗി​ങ്​ ഏ​രി​യ, ജിം​നേ​ഷ്യം എ​ന്നി​വ​യു​മു​ണ്ട്. എ​ന്നാ​ൽ, പ​ര​സ്​​പ​രം ആ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല.അ​ൽ കി​സൈ​സ്​ സ്​​റ്റേ​ഷ​നി​ലെ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ യൂ​സു​ഫ്​ അ​ലി അ​ദീ​ദി പ​റ​യു​ന്ന​ത്​ ശ്ര​ദ്ധി​ക്കാം: ‘‘ആ​റ്​ മാ​സം മു​മ്പ്​​ സ്​​റ്റേ​ഷ​നി​ൽ കാ​യി​ക​ കേ​​ന്ദ്രം സ്​​ഥാ​പി​ച്ച​തി​നു​ശേ​ഷം ത​ട​വു​കാ​രു​ടെ സ്വ​ഭാ​വ​ത്തി​ൽ വ​ലി​യ മാ​റ്റ​മാ​ണു​ണ്ടാ​യ​ത്. എ​പ്പോ​ഴും ത​മ്മി​ല​ടി​യാ​യി​രു​ന്ന ര​ണ്ടു ത​ട​വു​കാ​ർ ക​ളി​ക്ക​ള​ത്തി​ൽ ഒ​രു​മി​ച്ച​ശേ​ഷം ഇ​പ്പോ​ൾ ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യി. ശാ​രീ​രി​ക​മാ​യി മാ​ത്ര​മ​ല്ല, മാ​ന​സി​ക​മാ​യും ഒാ​രോ​രു​ത്ത​രും ഉ​ല്ലാ​സ​വാ​ന്മാ​രാ​യി. ടീം ​വ​ർ​ക്കോ​ടെ പെ​രു​മാ​റു​ന്ന​ത്​ കാ​ണാ​ൻ ക​ഴി​യു​ന്നു. അ​ക്ര​മാ​സ​ക്​​ത​രാ​യി​രു​ന്ന ത​ട​വു​കാ​ർ​പോ​ലും അ​ട​ങ്ങി​യി​രി​ക്കാ​ൻ തു​ട​ങ്ങി. പ​ര​സ്​​പ​രം സൗ​ഹൃ​ദ​വും ദുഃ​ഖ​ങ്ങ​ളും ത​മാ​ശ​ക​ളും പ​ങ്കു​​വെ​ക്കു​ന്നു. ആ​റു മാ​സ​ത്തി​നി​ടെ ഒ​രു അ​ക്ര​മ​സം​ഭ​വം​പോ​ലും സ്​​റ്റേ​ഷ​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഡോ​ക്​​ട​ർ​മാ​രും മി​ക​ച്ച റി​പ്പോ​ർ​ട്ടാ​ണ്​ ന​ൽ​കു​ന്ന​ത്. കാ​യി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും മി​ക​ച്ച താ​ര​മാ​യി വ​ള​രാ​നും ഇ​വി​ടെ അ​വ​സ​ര​മു​ണ്ട്. ത​ട​വു​കാ​രു​ടെ മാ​ന​സി​ക സം​ഘ​ർ​ഷം കു​റ​യു​ന്ന​തും സ​ന്തോ​ഷ​മു​ണ്ടാ​കു​ന്ന​തും അ​വ​രി​ലെ കു​റ്റ​വാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കും. ഏ​തു​ രാ​ജ്യ​ക്കാ​രാ​ണെ​ന്നോ ചെ​യ്​​ത കു​റ്റം എ​ന്താ​ണെ​ന്നോ വി​ല​യി​രു​ത്താ​തെ എ​ല്ലാ​വ​ർ​ക്കും ക​ളി​ക്കാ​ൻ അ​വ​സ​രം ന​ൽ​കും. അ​വ​ർ​ക്ക്​ മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കും.’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story