ഷാര്‍ജ വെളിച്ചോത്സവത്തിന് ഇന്ന് തിരിതെളിയും
text_fieldsഷാര്‍ജ: വെളിച്ചത്തെ ആധുനിക സാങ്കേതികവിദ്യയുമായി ലയിപ്പിച്ച് ലോകത്തിലെ വിസ്മയ കാ ഴ്ചകള്‍ കടഞ്ഞെടുക്കുന്ന ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിെൻറ 10ാം പതിപ്പിന് ബുധനാഴ്ച രാത്രി എട്ടിന് മുസല്ലയിലെ ഷാര്‍ജ നഗരസഭ കാര്യാലയത്തില്‍ തുടക്കമാകും. ഫെബ്രുവരി 15 വരെ നീളുന്ന വെളിച്ചോത്സവം 19 പ്രദേശങ്ങളിലാണ് കുടമാറ്റത്തിനിറങ്ങുന്നതെന്ന് ഷാര്‍ജ കോമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെൻറ് അതോറിറ്റി (എസ്.സി.ടി.ഡി.എ) അറിയിച്ചു. സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമാണ്. വിഡിയോ മാപ്പിങ് സാങ്കേതികവിദ്യയെ െവര്‍ച്വല്‍ റിയാലിറ്റിയുമായി സമന്വയിപ്പിച്ചാണ് ഷാര്‍ജയുടെ സാംസ്കാരിക ഭിത്തികളില്‍ വെളിച്ചം പരത്തുന്നത്. 19 പ്രധാന മേഖലകളിലായി നടക്കുന്ന വെളിച്ചോത്സവത്തിലെ മൂന്ന് സംവേദനാത്മക പ്രദര്‍ശനങ്ങളില്‍ രണ്ടെണ്ണം അല്‍ മജാസിലും യൂനിവേഴ്സിറ്റി സിറ്റി ഹാളിെൻറ മുന്‍വശത്തും നടക്കും. അല്‍ മജാസില്‍ വെളിച്ചോത്സവത്തെ വരവേല്‍ക്കാന്‍ കരിമരുന്നിെൻറ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും നടക്കും.
അല്‍ മജാസ്, യൂനിവേഴ്സിറ്റി സിറ്റി ഹാള്‍ എന്നിവ കൂടാതെ, അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് ഷാര്‍ജ, ഷാര്‍ജ പൊലീസ് അക്കാദമി, ഷാര്‍ജ സര്‍വകലാശാല, ഷാര്‍ജ പള്ളി, ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി, ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, മസ്ജിദ് അല്‍ നൂര്‍, അല്‍ ഖസ്ബ, ഒമ്രാന് തര്യാം സ്ക്വയര്‍, ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, അല്‍ ഹമ്രിയ ഏരിയ മുനിസിപ്പാലിറ്റി, അല്‍ വൂസ്റ്റ ടി.വി ബില്‍ഡിങ് (അല്‍ ദൈദ്), ഷാര്‍ജ കല്‍ബ സര്‍വകലാശാല, ഹൗസ് ഓഫ് ജസ്റ്റിസ് ഖോര്ഫക്കാന്, അറബ് അക്കാദമി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, മാരിടൈം ട്രാന്‍സ്പോര്‍ട്ട് ഖോര്ഫക്കാന്, മസ്ജിദ് ശൈഖ് റാഷിദ് ബിന്‍ അഹ്മദ് അല്‍ ഖാസിമി (ദിബ്ബ അല്‍ ഹിസ്ന്‍) എന്നിവിടങ്ങളിലെ തണുത്ത രാവുകളും വെളിച്ചോത്സവത്തിെൻറ നേര്‍ത്ത വര്‍ണമണിയും. പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി 12 വരെയും എല്ലാ സ്ഥലങ്ങളിലും ദൈനംദിന ഷോകള്‍ നടക്കും. 12 ലക്ഷം പേര് കഴിഞ്ഞ വര്‍ഷം ഉത്സവം ആസ്വദിച്ചതായും പ്രതിവര്‍ഷം 20 ശതമാനം വര്‍ധന കാഴ്ചക്കാരുടെ ഭാഗത്തുനിന്നുണ്ടായതായും അധികൃതര്‍ പറഞ്ഞു.