ദുബൈ എക്സ്പോ: 2020 മികവിന് കുവൈത്തും
text_fieldsദുബൈ: ലോകത്തെ വിസ്മയിപ്പിക്കുന്ന എക്സ്പോ 2020 ആഗോള പ്രദർശനത്തിൽ പാരമ്പര്യവും നൂതനാശയങ്ങളും സമന്വയിപ്പിച്ച പവിലിയനുമായി കുവൈത്തും എത്തുന്നു. കുവൈത്തി പൈതൃകം അ ടയാളപ്പെടുത്തുന്ന, ഭാവിയെക്കുറിച്ച് സങ്കൽപങ്ങൾ പങ്കുവെക്കുന്ന പ്രമേയങ്ങളാണ് ദുബൈയിൽ ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോയിൽ അവതരിപ്പിക്കുകയെന്ന് കുവൈത്ത് വാർത്തവിനിമയ മന്ത്രാലയം അണ്ടർ സെക്രട്ടറി മുനീറ അൽ ഹുവൈദി ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുവൈത്തിെൻറ ‘വിഷൻ 2035’നെ പ്രതിഫലിപ്പിക്കുന്ന പദ്ധതികളുടെ സമ്മേളനം പ്രദർശനത്തിനെത്തുന്നവരെ സ്വാഗതം ചെയ്യും. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് മുന്നോട്ടുവെക്കുന്ന സുസ്ഥിര വികസന പദ്ധതികളും കാഴ്ചപ്പാടുകളും ചർച്ച ചെയ്യാനും ലോക രാഷ്ട്രങ്ങളും ആഗോള സഞ്ചാരികളുമായി ഇൗ ആശയങ്ങൾ പങ്കുവെക്കാനും ഉതകുന്ന മികച്ച അവസരമായി എക്സ്പോ 2020 പങ്കാളിത്തത്തെ കാണുന്നുവെന്ന് മുനീറ അൽ ഹുവൈദി പറഞ്ഞു.
പുനരുപയോഗ ഉൗർജം, െഎക്യരാഷ്ട്ര വികസന ലക്ഷ്യങ്ങൾ എന്നിവക്കും പ്രാധാന്യം നൽകും. 4546 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പവിലിയൻ അതിമനോഹര നിർമിതിയായിരിക്കും. എക്സ്പോയുടെ സുപ്രധാന ഭാഗമായ ഡോം അൽ വാസൽ സ്ക്വയറിനോട് ചേർന്ന് ഒരുക്കുന്ന പവിലിയനിലെ മണൽശിൽപങ്ങളും ജലഗോപുരവും ആകർഷകമാവും. കുവൈത്തിലെ കലാകാരന്മാർ, ശാസ്ത്രജ്ഞർ, സംരംഭകർ എന്നിവരുടെ ആശയങ്ങൾ, ആവിഷ്കാരങ്ങൾ എന്നിവ പ്രദർശിപ്പിക്കാനുള്ള വേദിയാക്കി എക്സ്പോ പവിലിയനെ പരിവർത്തിപ്പിക്കും. പ്രത്യേക പരിരക്ഷ ആവശ്യമുള്ള മനുഷ്യർ, സ്കൂൾ കുട്ടികൾ തുടങ്ങിയവരുടെ സൃഷ്ടികൾക്കും പ്രാധാന്യപൂർവമായ ഇടം നൽകും. യു.എ.ഇയും കുവൈത്തും തമ്മിലെ ചരിത്രപ്രാധാന്യമേറെയുള്ള സാഹോദര്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ എക്സ്പോ പങ്കാളിത്തം നിമിത്തമാകുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
