ഷാര്‍ജ കപ്പലപകടം: മരണം നാലായി
text_fieldsഷാര്‍ജ: ഷാര്‍ജ തീരത്ത് കപ്പലിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഞ ായറാഴ്ച ഗള്‍ഫ് കടലില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബംഗ്ല ാദേശ്, ആഫ്രിക്ക സ്വദേശികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നും മൃതദേഹങ്ങള്‍ കുവൈത്ത് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
ബുധനാഴ്ച നടന്ന അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ കാണാതായതായി ഇന്ത്യന്‍ കോണ്‍സുലേറ്റും തീരസംരക്ഷണ വിഭാഗവും സ്ഥിരീകരിച്ചിരുന്നു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. സംഭവ ദിവസം രണ്ട് ഇന്ത്യക്കാര്‍ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സംഭവസമയത്ത് 12 ജോലിക്കാരും 44 സാങ്കേതിക വിദഗ്ധരും കപ്പലില്‍ ഉണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്താന്, ഇതോപ്യ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവരെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
