അസറ്റ് ഹോംസിൻെറ ‘കമോൺ കേരള ഫ്ലാറ്റ്’ ശിവകുമാറിന്
text_fieldsഷാർജ: അറബ് ലോകത്തെ ഏറ്റവും വലിയ ഇന്ത്യൻ മേളയായ ഗൾഫ് മാധ്യമം കമോൺ കേരള സന്ദർശി ക്കാനെത്തുന്നവർക്ക് സന്തോഷമൊരുക്കാൻ ഇന്ത്യയിലെ മുൻനിര ഭവനനിർമാതാക്കളായ അ സറ്റ് ഹോംസ് ഏർപ്പെടുത്തിയ 75 ലക്ഷത്തിെൻറ ഫ്ലാറ്റിന് ശിവകുമാർ അവകാശിയായി. കമോൺ കേരളയുടെ സമാപനവേദിയിൽ ആകാംക്ഷയോടെ കാത്തിരുന്ന ആയിരങ്ങളെ സാക്ഷിനിർത്തിയാണ് നറുക്കെടുപ്പ് നടത്തിയത്. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു നറുക്കെടുപ്പ് നിർവഹിച്ചു.
കൂപ്പണിൽ നൽകിയിരുന്ന ഫോൺ നമ്പർ നോക്കി അവതാരകനും ഹിറ്റ് എഫ്.എം പ്രോഗ്രാം വിഭാഗം മേധാവിയുമായ മിഥുൻ രമേഷ് രണ്ടു തവണ ഫോൺ ചെയ്തെങ്കിലും ശിവകുമാറിനെ ലഭ്യമായില്ല. പിന്നീടാണ് അദ്ദേഹം തിരിച്ചുവിളിച്ചതും ഷാർജ സഫാരി മാളിൽനിന്ന് താൻ വാങ്ങിയ കമോൺ കേരള ടിക്കറ്റ് തനിക്ക് മഹാനഗരമായ കൊച്ചിയിൽ പുതിയ ഒരു ഫ്ലാറ്റിെൻറ താക്കോലായി മാറിയെന്ന സന്തോഷവർത്തമാനം അറിയുന്നതും. അസറ്റ് ഹോംസ് എം.ഡി സുനിൽ കുമാർ, ഷാർജ എക്സ്പോ സെൻറർ ബിസിനസ് െഡവലപ്മെൻറ് മാനേജർ സന്ദീപ് എം. ബോലാർ, മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ്, ഗൾഫ് മാധ്യമം-മീഡിയവൺ ഡയറക്ടർ സലീം അമ്പലൻ, മാധ്യമം മാർക്കറ്റിങ് മാനേജർ കെ. ജുനൈസ് എന്നിവരും നറുക്കെടുപ്പിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
