തൊഴിലന്വേഷകരേ, ഇതിലേ ഇതിലേ...
text_fieldsഷാര്‍ജ: ഒാരോ ശരാശരി പ്രവാസി ചെറുപ്പക്കാരുടെയും സ്വപ്നമാണ് യു.എ.ഇയിൽ മാന്യമായ ഒരു ജോലി. അറബ് ലോകത്തെ ഏറ്റവും വലിയ ഇന്ത്യൻ മേളയായ കമോൺ കേരള അണിയിച്ചൊരുക്കുേമ്പാൾ ഇൗ സ്വപ്നത്തിന് നൽകിയിരുന്നു മുഖ്യപരിഗണന. Skydestexpo2.0 എന്നു പേരിട്ട തൊഴിൽ മാർഗ നിർദേശമേളയിൽ േജാലി അന്വേഷിക്കുന്നവർക്കും നിലവിലെ േജാലിയിൽ പുരോഗതി ആഗ്രഹിക്കുന്നവർക്കും ആവശ്യമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ആദ്യദിവസം തന്നെ അയ്യായിരത്തോളം ചെറുപ്പക്കാരാണ് സി.വിയുമായി എത്തിയത്.
നിലവിലെ സി.വിയിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തി കൂടുതൽ അവസരങ്ങളും സാധ്യതയും ഉറപ്പുവരുത്തുന്ന സി.വി വർക്ഷോപ്പ്, ഇൻറർവ്യൂ നേരിടാനുള്ള പരിശീലനം എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്. സ്കൈ െഡസ്റ്റ് പവലിയനിൽ സി.വി സമർപ്പിച്ച ഉദ്യോഗാര്‍ഥികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കായി 200ലേറെ ഒഴിവുകളിലേക്ക് ശനിയാഴ്ച റിക്രൂട്ട്മെൻറ് ഡ്രൈവ് നടത്തുമെന്ന് സ്കൈ ഡെസ്റ്റ് രക്ഷാധികാരി സി.പി. ഷഫീഖ് പറഞ്ഞു. സർവകലാശാല വിദ്യാര്‍ഥികള്‍ക്ക് ഇൻഡസ്ട്രി ട്രെയിനിങ്ങും കൗമാരക്കാര്‍ക്ക് പുതിയകാല സാങ്കേതികവിദ്യയുടെ സാധ്യത ബോധവത്കരണവും മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. ഫോൺ: 0526191915, 042632837.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
