ബറക്ക ആണവോർജ പ്ലാൻറിലെ ആദ്യ യൂനിറ്റ് പ്രവർത്തന സജ്ജം
text_fieldsഅബൂദബി: പശ്ചിമ അബൂദബിയിൽ (ദഫ്റ മേഖല) നിർമാണം പൂർത്തിയാക്കിയ ബറക്ക ആണവോർജ നില യത്തിലെ ആദ്യ യൂനിറ്റ് പ്രവർത്തന സജ്ജമായി. ദേശീയ-അന്തർദേശീയ റെഗുലേറ്ററി ഓർഗനൈസേഷനുകൾ നടത്തിയ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് നിലയം പൂർണമായും പ്രവർത്തനസജ്ജമാണെന്ന ഔദ്യോഗിക വെളിപ്പെടുത്തൽ. സമാധാനപരമായ ആണവോർജ ഉൽപാദനത്തിനായി 2008ൽ യു.എ.ഇ ആവിഷ്കരിച്ച നയത്തിെൻറ ഭാഗമായാണ് ആണവോർജ പദ്ധതി സംബന്ധിച്ച തീരുമാനം.
അടുത്ത 60 വർഷത്തേക്ക് യു.എ.ഇയുടെ വളർച്ചക്ക് ശക്തിപകരുന്നതിനും ശുദ്ധവും സുരക്ഷിതവും വിശ്വസനീയവുമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനും വേണ്ടിയാണ് ആണോവോർജ വൈദ്യുതോൽപാദനം ആരംഭിക്കുക. ഈ വർഷം ആദ്യ പാദത്തിൽ വൈദ്യുതോൽപാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഗുണനിലവാരത്തിെൻറയും സുരക്ഷയുടെയും ഏറ്റവും ഉയർന്ന ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഒന്നാം യൂനിറ്റ് നിർമാണം പൂർത്തിയാക്കിയത്. ബറക്ക ആണവോർജ നിലയത്തിലെ നാലു യൂനിറ്റുകളും യു.എ.ഇയിൽ ശുദ്ധവും കാര്യക്ഷമവും വിശ്വസനീയവുമായ വൈദ്യുതി ഉൽപാദനത്തിന് സഹായിക്കും. പ്രതിവർഷം 210 ലക്ഷം ടൺ കാർബൺ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് തടയാനും പ്ലാൻറ് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
