Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാ​ര്‍ക്കി​ങ്...

പാ​ര്‍ക്കി​ങ് മീ​റ്റ​റു​ക​ള്‍ സ്മാ​ര്‍ട്ടാ​കു​ന്നു

text_fields
bookmark_border
പാ​ര്‍ക്കി​ങ് മീ​റ്റ​റു​ക​ള്‍ സ്മാ​ര്‍ട്ടാ​കു​ന്നു
cancel

ദു​ബൈ: ന​ഗ​ര​ത്തി​ലെ പാ​ര്‍ക്കി​ങ് മീ​റ്റ​റു​ക​ള്‍ കൂ​ടു​ത​ൽ സ്മാ​ര്‍ട്ടാ​കു​ന്നു. എ​മി​റേ​റ്റി​ലെ മു​ഴു​ വ​ന്‍ പാ​ര്‍ക്കി​ങ് മീ​റ്റ​റു​ക​ളും ഇ-​പാ​ര്‍ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ ദു​ബൈ ആ​ര്‍.​ടി.​എ ന​ട​പ​ടി ആ ​രം​ഭി​ച്ചു. ഇ-​പാ​ര്‍ക്കി​ങ് സൗ​ക​ര്യ​മു​ള്ള മീ​റ്റ​റു​ക​ളി​ല്‍ പാ​ര്‍ക്കി​ങ് ഫീ​സ് അ​ട​ച്ചാ​ല്‍ ര​സീ​ത്​ വാ​ഹ​ന​ത്തി​​െൻറ ഡാ​ഷ്ബോ​ര്‍ഡി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കേ​ണ്ട​തി​ല്ല. പാ​ര്‍ക്കി​ങ് വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​ർ.​ടി.​എ​യു​ടെ ഡേ​റ്റാ​ബേ​സി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ണ്ടാ​കും.

ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​ത്രം ര​സീ​ത് പ്രി​ൻ​റ്​ ചെ​യ്താ​ല്‍ മ​തി. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ദു​ബൈ ന​ഗ​ര​ത്തി​​െൻറ പ​ല​ഭാ​ഗ​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​രു​ന്ന ഇ​ത്ത​രം മീ​റ്റ​റു​ക​ള്‍ എ​മി​റേ​റ്റി​ല്‍ മു​ഴു​വ​ന്‍ വ്യാ​പി​പ്പി​ക്കാ​ന്‍ ആ​ര്‍.​ടി.​എ ന​ട​പ​ടി ആ​രം​ഭി​ച്ചു. 2022ന​കം മു​ഴു​വ​ന്‍ പാ​ര്‍ക്കി​ങ് മീ​റ്റ​റു​ക​ളും ഇ-​പാ​ര്‍ക്കി​ങ് സൗ​ക​ര്യ​മു​ള്ള​താ​ക്കും. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​റും ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത എ​മി​റേ​റ്റും രേ​ഖ​പ്പെ​ടു​ത്തി വേ​ണം ഇ​ത്ത​രം പാ​ര്‍ക്കി​ങ് മീ​റ്റ​റു​ക​ളി​ല്‍ ഫീ​സ​ട​ക്കാ​ന്‍. സ്മാ​ര്‍ട്ട്സി​റ്റി, ക​ട​ലാ​സ് ര​ഹി​ത ഭ​ര​ണം എ​ന്നീ ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് ഈ ​മാ​റ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story