Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശാരീരിക...

ശാരീരിക വ്യതിയാനമുള്ളവർക്ക്​ സുഗമ സഞ്ചാരം: ദുബൈ മുന്നേറുന്നു

text_fields
bookmark_border
ശാരീരിക വ്യതിയാനമുള്ളവർക്ക്​  സുഗമ സഞ്ചാരം: ദുബൈ മുന്നേറുന്നു
cancel

ദു​ബൈ: ശാ​രീ​രി​ക വ്യ​തി​യാ​ന​ങ്ങ​ളു​ള്ള മ​നു​ഷ്യ​ർ​ക്ക്​ സു​ഗ​മ സ​ഞ്ചാ​ര​ത്തി​ന്​ സ​മ്പൂ​ർ​ണ സൗ​ക​ര്യ​ങ ്ങ​ളു​ള്ള ന​ഗ​ര​മാ​യി ദു​ബൈ​യെ പ​രി​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള റോ​ഡ്​-​ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ പ​ദ് ധ​തി ആ​ദ്യ ഘ​ട്ടം പൂ​ർ​ത്തി​യാ​യി. ദു​ബൈ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ച ‘മൈ ​ക​മ്യൂ​ണി​റ്റി- എ ​സി​റ്റി ഫോ​ർ എ​വ​രി​വ​ൺ’ എ​ന്ന ദ​ർ​ശ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ആ​ർ.​ടി.​എ ന​ട​പ്പാ​ക്കു​ന്ന ദു​ബൈ യൂ​നി​വേ​ഴ്​​സ​ൽ ഡി​സൈ​ൻ കോ​ഡ്​ ഒാ​ഫ്​ പീ​പ്പി​ൾ ഒാ​ഫ്​ ഡി​റ്റ​ർ​മി​നേ​ഷ​ൻ ഇൗ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ സാ​ധ്യ​മാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​ർ.​ടി.​എ കേ​​ന്ദ്ര ഒാ​ഫി​സ്, ഉം ​റ​മൂ​ൽ, ദേ​ര, ബ​ർ​ഷ, അ​വീ​ർ ഉ​പ​ഭോ​ക്​​തൃ സ​ന്തോ​ഷ കേ​ന്ദ്ര​ങ്ങ​ൾ, ഹ​ത്ത, ജ​ബ​ൽ അ​ലി, ഖി​സൈ​സ്, ക​റാ​മ, ദേ​ര സി​റ്റി ​െസ​ൻ​റ​ർ, മാ​ൾ ​ഒാ​ഫ്​ എ​മി​റേ​റ്റ്​​സ്​ ബ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ല​വി​ൽ നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ ഒ​രു പ്ര​യാ​സ​വു​മി​ല്ലാ​തെ ച​ക്ര​ക്ക​സേ​ര ഉ​പ​യോ​ഗി​ച്ച്​ സ​ഞ്ച​രി​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യി​ട്ടു​ണ്ട്. ഗു​ബൈ​ബ, നാ​ഇ​ഫ്, റി​ഗ്ഗ, ഒാ​ൾ​ഡ്​ സ​ബ്​​ക, ന്യൂ ​സ​ബ്​​ക മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ലും ഇൗ ​സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ന്ന്​ ആ​ർ.​ടി.​എ​യി​ലെ നി​ശ്ച​യ​ദാ​ർ​ഢ്യ സൗ​ഹൃ​ദ സ​മി​തി മേ​ധാ​വി അ​ബ്​​ദു​ൽ റി​ദാ അ​ബു അ​ൽ ഹ​സ്സ​ൻ അ​റി​യി​ച്ചു. കാ​ഴ്​​ച​പ​രി​മി​ത​ർ​ക്ക്​ ബ്രെ​യ്​​ലി ലി​പി​യി​ൽ സൂ​ച​ന​ക​ൾ, ശാ​രീ​രി​ക വ്യ​തി​യാ​ന​മു​ള്ള​വ​ർ​ക്ക്​ ഉ​പ​യോ​ഗ സൗ​ക​ര്യ​മു​ള്ള ശു​ചി​മു​റി​ക​ൾ, കേ​ൾ​വി കു​റ​വു​ള്ള​വ​ർ​ക്ക്​ സ​ഹാ​യ​ത്തി​ന്​ മൈ​ക്രോ​ഫോ​ണു​ക​ൾ, ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ വൈ​ദ്യു​തി വീ​ൽ​ചെ​യ​റു​ക​ൾ ചാ​ർ​ജ്​ ചെ​യ്യാ​ൻ സൗ​ക​ര്യം എ​ന്നി​വ​യെ​ല്ലാം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story