Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐഷട്ടിൽ: എമിറേറ്റ്‌സ്...

ഐഷട്ടിൽ: എമിറേറ്റ്‌സ് ബഹിരാകാശ ഏജൻസിക്ക് ലഭിച്ചത്​ 324 ആശയം

text_fields
bookmark_border
ഐഷട്ടിൽ: എമിറേറ്റ്‌സ് ബഹിരാകാശ ഏജൻസിക്ക് ലഭിച്ചത്​ 324 ആശയം
cancel

അ​ബൂ​ദ​ബി: ര​ണ്ടു വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോം ‘ഐ​ഷ​ട്ടി​ൽ’ വ​ഴി യു.എ.ഇ എ​മി ​റേ​റ്റ്‌​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​ക്ക് ല​ഭി​ച്ച​ത്​ 324 ആ​ശ​യ​ങ്ങ​ൾ. ബ​ഹി​രാ​കാ​ശ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ ്പെ​ട്ട വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചാ​ണ് പു​തി​യ ആ​ശ​യ​ങ്ങ​ളെ​ന്നും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. ബ​ ഹി​രാ​കാ​ശ ശാ​സ്ത്രീ​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ഇ​മ​റാ​ത്തി യു​വാ​ക്ക​ളെ പ്ര​ചോ​ദി​പ്പി​ക്കാ​നും ക​ഴി​വു ​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും വി​ക​സി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഐ​ഷ​ട്ടി​ൽ ആ​രം​ഭി​ച്ച​ത്.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ന​വീ​ക​ര​ണാ​ശ​യ​ങ്ങ​ളു​ടെ സം​സ്‌​കാ​രം ഏ​കീ​ക​രി​ക്കു​ന്ന​തി​നും ശാ​സ്ത്ര മേ​ഖ​ല​ക​ളി​ലെ അ​വ​രു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്താ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള ഒ​ട്ടേ​റെ സം​രം​ഭ​ങ്ങ​ളും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

‘വി​ഷ​ൻ യു.​എ.​ഇ 2021’െൻ​റ ഭാ​ഗ​മാ​യു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി സ്വ​ദേ​ശി​ക​ളു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യി​ക്കും. ഉ​യ​ര​ത്തി​ൽ പ​റ​ക്കാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത ബ​ലൂ​ണു​ക​ളു​ടെ ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ഗോ​ള ബ​ലൂ​ൺ മ​ത്സ​ര​വും ബ​ഹി​രാ​കാ​ശ വെ​ല്ലു​വി​ളി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വി​ജ​യി​ക്കു​ന്ന ടീ​മി​ന് ബ​ഹി​രാ​കാ​ശ ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​മാ​യി ചേ​ർ​ന്ന് ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണം വി​ക​സി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും. യു.​എ.​ഇ​യു​ടെ ചെ​റി​യ ഉ​പ​ഗ്ര​ഹ മ​ത്സ​ര​വും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഗ്ര​ഹ​ത്തെ​യും ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ത്തെ​യും എ​ൻ​ജി​നീ​യ​റി​ങ് ഗ​വേ​ഷ​ണ​ത്തെ​യും നി​രീ​ക്ഷി​ക്കു​ന്ന​തി​ന് എ​ൻ​ജി​നീ​യ​റി​ങ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ്, അ​നു​ബ​ന്ധ ശാ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ സാ​ങ്കേ​തി​ക ആ​പ്ലി​ക്കേ​ഷ​നു​ക​ളും ബ​ഹി​രാ​കാ​ശ പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ളും വി​ക​സി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും. ‘ഭ്ര​മ​ണ​പ​ഥ​ത്തി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ’ എ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത 70 വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് വി​ജ​യി​ക​ളാ​യ ര​ണ്ടു ടീ​മു​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​വി​ശേ​ഷ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. പ​രീ​ക്ഷ​ണ​ങ്ങ​ൾ ത​യാ​റാ​ക്കാ​നും പ​രീ​ക്ഷ​ണാ​ത്മ​ക ഗ​വേ​ഷ​ണ മാ​തൃ​ക​ക​ൾ നി​ർ​മി​ക്കാ​നും ഈ ​വ​ർ​ഷം അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കാ​നും അ​വ​രെ സ​ജ്ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story