കമോൺ കേരള: 75 ലക്ഷത്തിെൻറ ഫ്ലാറ്റും വിദേശയാത്ര ടിക്കറ്റുകളും സമ്മാനം
text_fieldsഷാർജ: കേരളത്തിെൻറ പ്രിയ മേളയിലേക്കുള്ള നിങ്ങളുടെ പ്രവേശനം മുക്കാൽ കോടി വിലയുള്ള വീട് കേരളത്തിൽ തികച്ചും സൗജന്യമായി സ്വന്തമാക്കാൻ കൂടിയുള്ള അവസരമായി മാറിയേക്കാം. ഗൾഫ് ലോകത്തെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ-സാംസ്കാരിക വിനിമയ മേളയായ കമോൺ കേരളയുടെ പ്രവേശന കൂപ്പണുകൾ നറുക്കെടുത്താണ് മെഗാ വിജയിക്ക് 75 ലക്ഷം രൂപ വിലയുള്ള അസറ്റ് ഹോം ഫ്ലാറ്റ് സമ്മാനമായി നൽകുക. ജനുവരി 30, 31, ഫെബ്രുവരി ഒന്ന് തീയതികളിൽ നടക്കുന്ന മേളയുടെ പ്രവേശന കൂപ്പൺ സ്വന്തമാക്കുന്നവർക്ക് വേറെയുമുണ്ട് സമ്മാനങ്ങൾ.
ജോർജിയ, അർമീനിയ, അസർബൈജാൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ദമ്പതികൾക്ക് ഉല്ലാസ യാത്ര നടത്താൻ വിമാന ടിക്കറ്റും മൂന്ന് രാത്രിയും നാലു പകലും തങ്ങാനുള്ള ഹോട്ടൽ അക്കമഡേഷനും ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണുള്ളത്. മേളനഗരിയിൽ വിവിധ സമയങ്ങളിലായി പ്രഖ്യാപിക്കുന്ന ആകർഷകമായ സമ്മാനങ്ങൾക്ക് പുറമെയാണിത്. മേളയിൽ സിംഗ്ൾ എൻട്രിക്ക് അഞ്ച് ദിർഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. രണ്ട് കുട്ടികളും മുതിർന്നവരും ഉൾപ്പെട്ട കുടുംബത്തിന് ഒരു തവണത്തെ പ്രവേശനത്തിന് 15 ദിർഹമും രണ്ടു ദിവസത്തേക്ക് 20 ദിർഹമുമാണ് നിരക്ക്. ടിക്കറ്റുകൾ കമോൺ കേരള പ്രവർത്തകരിൽനിന്നും പ്രമുഖ വാണിജ്യ സ്ഥാപനങ്ങളിൽനിന്നും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.