ദുബൈ ബീച്ചുകളിൽ കാരവനിൽ പാർക്കാം, സൗജന്യമായി
text_fieldsദുബൈ: വെയിലായാലും മഴയായാലും ദുബൈയിലെ ബീച്ചുകളിൽ ആഘോഷങ്ങൾക്ക് കുറവുണ്ടാവില്ല. ബീച്ചുകളിൽ കാരവൻ പാർക്ക് ചെയ്യുന്നതും അതിൽ തങ്ങുന്നതും സൗജന്യമാക്കുമെന്ന് ദുബ ൈ മുനിസിപ്പാലിറ്റി അറിയിച്ചു. ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ൈശഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരമാണ് പുതിയ നടപടി. മുനിസിപ്പാലിറ്റിയിൽനിന്ന് പെർമിറ്റെടുക്കുന്നവർക്ക് 15 ദിവസം വരെ ബീച്ചുകളിൽ സൗജന്യമായി കാരവനിൽ തങ്ങാം.
ഒാൺലൈൻ വഴി അപേക്ഷിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി അറിയിച്ചു. വർഷം മുഴുവനും ബീച്ചിൽ സന്ദർശകരെ സജീവമാക്കുന്നതിനാണ് നടപടി. തണുപ്പുകാലത്ത് ബീച്ചുകളിൽ സന്ദർശകർ കുറയുന്നത് ഇതുവഴി ഒഴിവാക്കാനാകും. മുനിസിപ്പാലിറ്റി വെബ്സൈറ്റിൽ കയറി ആവശ്യമായ രേഖകളും വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യുന്നവർക്ക് പെർമിറ്റ് ലഭിക്കും. നഗരസഭ നിശ്ചയിക്കുന്ന സ്ഥലത്ത് കാരവനിൽ തങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
