അബൂദബി സുസ്ഥിരതാ വാരത്തിന് തുടക്കം
text_fieldsഅബൂദബി: ‘സുസ്ഥിരതാ വാരം 2020’ന് അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ (അഡ്നെക്) പ്രൗഢോജ് ജ്വല തുടക്കം. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമാ യ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. സിയറ ലിയോൺ റിപ്പബ്ലിക് പ്രസിഡൻറ് ജൂലിയൻ മാദ ബിയോ, റുവാണ്ട പ്രസിഡൻറ് പോൾ കഗാമെ, സെർബിയൻ പ്രധാനമന്ത്രി അന്ന ബെർണാബിക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ഫിജി ദ്വീപുകളുടെ പ്രധാനമന്ത്രി ജോസയ വോറെകി ബെയ്നിമാരാമ, നിരവധി ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും സംബന്ധിച്ചു.
രാജ്യത്തെ സുസ്ഥിരതയുടെ പ്രശ്നങ്ങളും വെല്ലുവിളികളും സുസ്ഥിരതാ വാരാഘോഷത്തിൽ പ്രധാന ചർച്ചയാകും. ലോകത്തെ കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവിയിലേക്ക് നയിക്കാനുള്ള പരിഹാരങ്ങളും ശ്രമങ്ങളും ചർച്ച ചെയ്യും. യു.എ.ഇ സഹമന്ത്രിയും മസ്ദർ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ മുഖ്യപ്രഭാഷണം നടത്തി. ജൈവ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തിനുള്ള പിന്തുണയെ സഹായിക്കുന്നതിന് ഇന്തോനേഷ്യ വഹിച്ച സജീവമായ പങ്ക് ഇന്തോനേഷ്യൻ പ്രസിഡൻറ് ജോകോ വിദോദോ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തിെൻറ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കുന്നതിനും വർധിച്ചുവരുന്ന ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ബദൽ ഊർജ സ്രോതസ്സുകൾ കണ്ടെത്തുന്നതിനുള്ള സംയുക്ത നടപടിയുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പാം ഓയിലിൽനിന്ന് വേർതിരിച്ചെടുത്ത ജൈവ ഇന്ധന ഉൽപാദനത്തിൽ ഇന്തോനേഷ്യ ലോകത്ത് ഒന്നാമതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
