ഷാര്‍ജ ലേബര്‍ ടൂര്‍ണമെൻറ് നയിക്കുന്നത് രണ്ടു വനിതകള്‍
text_fieldsഷാര്‍ജ: ഷാര്‍ജ നാഷനല്‍ പാര്ക്കിന് സമീപം നടന്നുവരുന്ന മൂന്നാമത് ലേബര്‍ സ്പോർട്സ് ടൂര്‍ണമെൻറിെൻറ സംഘാടനത്തിന് കരുത്തുപകരുന്നത് രണ്ട് അറബ് വനിതകൾ. ലേബര്‍ സ്റ്റാൻഡേഡ്സ് െഡവലപ്മെൻറ് അതോറിറ്റി മീഡിയ കോഓഡിനേറ്ററും പബ്ലിക് റിലേഷന്‍സ് ഓഫിസറുമായ നദ അബ്ദുല്ല അല്‍ മന്നായി, റീച്ച് ടാര്‍ഗറ്റ് സ്പോര്‍ട്സ് സർവിസസ് എക്സിക്യൂട്ടിവ് സെക്രട്ടറി മിന മുഹമ്മദ് അബ്ദുല്ല എന്നിവരുടെ മികവിലാണ് യു.എ.ഇയിലെ പുരുഷ തൊഴിലാളികള്‍ ഉള്‍പ്പെട്ട ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെൻറ് അന്താരാഷ്ട്ര നിലവാരത്തോടെ മുന്നോട്ടുപോകുന്നത്. ഇവരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനായി സഹപ്രവര്‍ത്തകരും മുന്‍നിരയിലുണ്ട്. തികഞ്ഞ കായികേപ്രമികളായ ഇവര്‍ കളിക്കാര്‍ക്ക് നല്കുന്ന പിന്തുണ എടുത്തു പറയേണ്ടതാണ്.
മത്സരങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് മൈതാനത്ത് എത്തുന്ന നദയും മിനയും മത്സരങ്ങള്‍ അവസാനിക്കുന്നതുവരെ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയും അതിഥികളെ സ്വീകരിച്ചും മാധ്യമപ്രവര്‍ത്തകർക്ക് സൗകര്യമൊരുക്കിയും അവസാനം വരെ നിലയുറപ്പിക്കും. ഒരേ സമയം ഏഴു മൈതാനങ്ങളിൽ നടക്കുന്ന വിവിധ മത്സരങ്ങള്‍ ഭംഗിയോടെ പൂര്‍ത്തിയാക്കുന്നതില്‍ ഇവരുടെ നേതൃപാടവം പ്രധാന ഘടകമാണ്. ലേബര്‍ സ്റ്റാൻഡേഡ്സ് െഡവലപ്മെൻറ് അതോറിറ്റി ചെയര്മാന് സാലെം യൂസുഫ് അല്‍ ഖസീറിെൻറ നിറസാന്നിധ്യവും എടുത്തുപറയേണ്ടതാണ്. 150ഓളം ടീമുകളാണ് ഇത്തവണ ടൂര്‍ണമെൻറില്‍ പങ്കെടുക്കുന്നത്. വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത രാജ്യക്കാര്‍ ഒത്തൊരുമയോടെ ഒരു ടീമില്‍ മത്സരിക്കുന്നു എന്നതാണ് ഷാര്‍ജ ലേബര്‍ ടൂര്‍ണമെൻറിെൻറ മനോഹാരിത. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര് ഇവരുടെ കീഴില്‍ ടൂര്‍ണമെൻറ് വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
