സന്ദർശന വിസയിൽ വന്ന അമ്മക്കും മകൾക്കും 25 പവൻ സ്വർണം സമ്മാനം
text_fieldsദുബൈ: യു.എ.ഇയിൽ വിസിറ്റ് വിസയിൽ വന്നതാണ് ബംഗളൂരുവിൽ താമസിക്കുന്ന മലയാളികളായ മീനാക്ഷിയും മകൾ അർച്ചനയും. ഇവിടെ വിരുന്നു വന്നാൽ ദുബൈ പൊന്ന് വാങ്ങാതെ പോകുന്നതെങ്ങനെ. കണ്ണഞ്ചിപ്പിക്കുന്ന സ്വർണത്തെരുവായ ദേര ഗോൾഡ് സൂക്കിൽ ചെന്ന് സ്വർണം വാങ്ങി.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിെൻറ ഭാഗമായി ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ് ഏർപ്പെടുത്തിയ നറുക്കെടുപ്പ് കൂപ്പണുകളും കിട്ടി. കൂപ്പണുകൾ പൂരിപ്പിച്ചിട്ട് പോന്നതാണ് രണ്ടുപേരും. അടുത്ത ദിവസങ്ങളിൽ വിളിവന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയി. സമ്മാനമടിച്ചിരിക്കുന്നു. ഒരാൾക്ക് മാത്രമല്ല, രണ്ടുപേർക്കും. 30ാം തീയതിയിലെ നറുക്കെടുപ്പിൽ മകൾക്ക് 15 പവനും ഒന്നാം തീയതിയിലെ നറുക്കിൽ അമ്മക്ക് 10 പവനും സ്വർണനാണയങ്ങളാണ് സമ്മാനം ലഭിച്ചത്.
ദുബൈ ഇക്കണോമിക് ഡിപ്പാർട്ട്മെൻറ് പ്രതിനിധി ഫതല്ലാഹ് അബ്ദുല്ല, ഇവർ സ്വർണം വാങ്ങിയ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഗോൾഡ് സൂക്ക് ബ്രാഞ്ച് ഹെഡ് മുനീർ അബൂബക്കർ എന്നിവരിൽനിന്ന് സ്വർണ നാണയങ്ങൾ ഏറ്റുവാങ്ങി. പുതുവർഷ നാളിൽ എല്ലാ സ്വർണവും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. രാം കുമാർ, ഷിജിന, രമാ ലക്ഷ്മി, മഞ്ജുനാഥ് എന്നിവരാണ് മറ്റു ജേതാക്കൾ. നിശ്ചിത തുകക്ക് സ്വർണം, വജ്രം, പേൾ ആഭരണങ്ങൾ വാങ്ങുേമ്പാഴാണ് നറുക്കെടുപ്പ് കൂപ്പൺ ലഭിക്കുക. വിസ കാർഡ് ഉപയോഗിച്ച് നടത്തുന്ന പർച്ചേഴ്സിന് ഇരട്ടി കൂപ്പണുകൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
