കമോൺ കേരള: ശൈഖ് സുൽത്താൻ മുഖ്യരക്ഷാധികാരി
text_fieldsദുബൈ: അറബ് ലോകത്തെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ^സാംസ്കാരിക മേള യുടെ മൂന്നാം പതിപ്പ് ജനുവരി 30, 31, ഫെബ്രുവരി ഒന്ന് തീയതികളിൽ നടക്കും. സാംസ്കാരിക തലസ്ഥാനമായ ഷാർജയുടെ ഭരണാധികാരിയും ഇന്ത്യക്കാരുൾപ്പെടെ പ്രവാസി സമൂഹത്തിെൻറ പ്രിയ സാംസ്കാരിക നായകനുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യ രക്ഷാകർതൃത്വത്തിൽ ഷാർജ എക്സ്പോ സെൻററിലാണ് ഇക്കുറിയും മേള അരങ്ങേറുക.
ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃദ്രാജ്യമായ യു.എ.ഇ സുവർണ ജൂബിലി വർഷാഘോഷങ്ങൾക്കും ലോകം ഉറ്റുനോക്കുന്ന എക്സ്പോ 2020 പ്രദർശനത്തിനും തയാറെടുക്കവെ ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ അഭിവാദനമായാണ് ‘ഗൾഫ് മാധ്യമം’ ഇൗ വർഷത്തെ കമോൺ കേരള സംഘടിപ്പിക്കുന്നത്.
ഇന്ത്യയിൽനിന്നും അറബ് രാജ്യങ്ങളിൽനിന്നുമുള്ള സാമൂഹിക^വാണിജ്യ പ്രമുഖരും ബിസിനസ് ഗുരുക്കളും പ്രചോദന പ്രഭാഷകരും അണിനിരക്കുന്ന ബിസിനസ് കോൺക്ലേവ്, സംരംഭക ഉച്ചകോടി, സമൂഹ മാധ്യമ സംഗമം, സാംസ്കാരിക സന്ധ്യകൾ, റിയൽ എസ്റ്റേറ്റ് മേള, ഭക്ഷണോത്സവം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഷാർജ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സ്ട്രാറ്റജിക് പാർട്ണർഷിപ്പുള്ള കമോൺ കേരള പുത്തൻ ഉൽപന്നങ്ങളുടെയും ആശയങ്ങളുടെയും പങ്കാളിത്തങ്ങളുടെയും അറബ് മേഖലയിലെ പ്രകാശനവേദി കൂടിയായി മാറും. ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും സുപ്രധാന വാണിജ്യ^വ്യവസായ സ്ഥാപനങ്ങളുടെ സാരഥികളും മുൻനിര എക്സിക്യൂട്ടിവുകളും ഒരുമിച്ചിരിക്കുന്ന ബോസസ് ഡേ ഒൗട്ട് സംഗമം ഇത്തവണത്തെ മുഖ്യ ആകർഷണീയതയാണ്. ത്രിദിന മേളയിലെ വ്യാപാര സ്റ്റാളുകളുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഉപഭോക്തൃ^ ഭക്ഷ്യ^ഭേക്ഷ്യതര ഉൽപന്നങ്ങളുടെയും തനത് കേരള ഉൽപന്നങ്ങളുടെയും പ്രദർശനത്തിനും വിപണനത്തിനും അറബ് ലോകത്ത് ലഭ്യമാവുന്ന ഏറ്റവും ശ്രദ്ധേയമായ മേളയാണ് കമോൺ കേരള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
