Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂ​ന്നു...

മൂ​ന്നു പ​തി​റ്റാ​ണ്ടി​െൻറ സ​വാ​രി നി​ര്‍ത്തി ന്യൂ​സ് പേ​പ്പ​ര്‍ ബോ​യ്‌ മ​ട​ങ്ങു​ന്നു

text_fields
bookmark_border
മൂ​ന്നു പ​തി​റ്റാ​ണ്ടി​െൻറ സ​വാ​രി നി​ര്‍ത്തി ന്യൂ​സ് പേ​പ്പ​ര്‍ ബോ​യ്‌ മ​ട​ങ്ങു​ന്നു
cancel

അ​ജ്മാ​ന്‍: മു​പ്പ​ത്തി​മൂ​ന്ന് വ​ര്‍ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി അ​ബ്​​ദു​ല്‍ റ​ഹ്മാ​ന്‍ നാ​ട്ടി​ലേ​ക്ക്. 1986ലാ​ണ് മ​ല​പ്പു​റം ക​ൽ​പ​ക​ഞ്ചേ​രി വ​ര​മ്പ​നാ​ല​ക്ക​ല്‍ അ​ബ്​​ദു​ല്‍ റ​ഹ്മാ​ന്‍ ന്യൂ​സ് ​പേ​പ്പ​ർ ബോ​യ്​ ആ​യി അ​ജ്മാ​നി​ല്‍ എ​ത്തു​ന്ന​ത്. ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​ന്മാ​രാ​യ മു​ഹ​മ്മ​ദും അ​ബ്​​ദു​ല്‍ സ​ലാ​മും ഇ​തേ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്​​തി​രു​ന്നു. ആ​റു വ​ര്‍ഷ​ത്തി​നു​ശേ​ഷം അ​ബൂ​ദ​ബി ഇ​ത്തി​ഹാ​ദ് വി​ത​ര​ണ ക​മ്പ​നി​യു​ടെ വി​സ​യി​ലേ​ക്ക് മാ​റി. സ​ഹോ​ദ​ര​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ബൈ​ക്ക് ലൈ​സ​ന്‍സ് എ​ടു​ത്തി​ട്ടും അ​ബ്​​ദു​ല്‍ റ​ഹ്മാ​ന്‍ സൈ​ക്കി​ളി​ല്‍ ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ട് പ​ത്രം വി​ത​ര​ണം ചെ​യ്ത​ത്. അ​റ​ബ്, ഇം​ഗ്ലീ​ഷ് പ​ത്ര​ങ്ങ​ള്‍ കൂ​ടാ​തെ ഇ​വി​ടെ ഇ​റ​ങ്ങു​ന്ന മ​ല​യാ​ള​ത്തി​ലെ എ​ല്ലാ പ​ത്ര​ങ്ങ​ളും ഇ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. കാ​ല്‍മു​ട്ട് വേ​ദ​ന​യ​ട​ക്ക​മു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളാ​ണ് അ​ബ്​​ദു​ല്‍ റ​ഹ്മാ​നെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

അ​ജ്മാ​ന്‍ ന​ഗ​ര​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​റ​ബി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​ദ്ദേ​ഹ​ത്തി‍​െൻറ സൗ​ഹൃ​ദ വ​ല​യ​ത്തി​ലു​ണ്ട്. ഉ​ന്ന​ത പ​ദ​വി​യി​ലി​രി​ക്കു​ന്ന​വ​ര്‍ വാ​ഹ​നം നി​ര്‍ത്തി ത​​െൻറ​യ​ടു​ക്ക​ല്‍നി​ന്ന് പ​ത്ര​വും പു​സ്ത​ക​ങ്ങ​ളും വാ​ങ്ങാ​ന്‍ വ​ന്നി​രു​ന്ന​ത് അ​ഭി​മാ​ന​ത്തോ​ടു​കൂ​ടി​യാ​ണ് അ​ബ്​​ദു​ല്‍ റ​ഹ്മാ​ന്‍ സ്മ​രി​ക്കു​ന്ന​ത്. ഈ ​രാ​ജ്യ​ത്തെ വ​രു​മാ​ന​മാ​ണ് ത‍​െൻറ കു​ടും​ബം പോ​റ്റി​യ​തെ​ന്ന് ഇ​ദ്ദേ​ഹം ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു. ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. വീ​ട്ടി​ലെ ചു​റ്റു​പാ​ടു​ക​ളു​ടെ ബാ​ധ്യ​ത​മൂ​ലം അ​ഞ്ചു​വ​ര്‍ഷം പി​ന്നി​ട്ടാ​ണ് ഇ​ക്കു​റി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത്. പു​തു​വ​ര്‍ഷം പി​റ​ക്കു​ന്ന​തോ​ടെ അ​ബ്​​ദു​ല്‍ റ​ഹ്മാ​ന്‍ ജോ​ലി അ​വ​സാ​നി​പ്പി​ക്കും. ക​മ്പ​നി തു​ട​ര്‍ന​ട​പ​ടി​ക​ള്‍ പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ നാ​ട്ടി​ലേ​ക്ക് തി​രി​ക്കും; ഇ​തു​വ​രെ എ​ത്തി​ച്ച പ​ട​ച്ച റ​ബ്ബ് മ​രി​ക്കു​വോ​ളം കൈ​വി​ടി​ല്ലെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​​െൻറ പി​ന്‍ബ​ല​ത്തി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story