Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചെ​ക്ക് ഈ​ട്​ ന​ൽ​കി...

ചെ​ക്ക് ഈ​ട്​ ന​ൽ​കി മ​ല​യാ​ളി കോ​ടി​ക​ൾ വെ​ട്ടി​ച്ചു

text_fields
bookmark_border
ചെ​ക്ക് ഈ​ട്​ ന​ൽ​കി മ​ല​യാ​ളി കോ​ടി​ക​ൾ വെ​ട്ടി​ച്ചു
cancel

റാ​സ​ല്‍ഖൈ​മ: ചെ​ക്ക് ഈ​ടു ന​ൽ​കി ച​ര​ക്കു​ക​ള്‍ സം​ഭ​രി​ച്ച മ​ല​യാ​ളി യു​വാ​വ്​ സ്ഥാ​പ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച് കോ​ടി​ക​ളു​മാ​യി മു​ങ്ങി​യെ​ന്ന്​ പ​രാ​തി. അ​ല്‍ ബു​ഷ്റ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് എ​ല്‍.​എ​ല്‍.​സി, അ​ല്‍ മു​ഹ​റ​ബ് ഇ​ല​ക്ട്രോ മെ​ക്കാ​നി​ക്ക​ല്‍ കോ​ണ്‍ട്രാ​ക്ടി​ങ് എ​ല്‍.​എ​ല്‍.​സി തു​ട​ങ്ങി​യ പേ​രു​ക​ളി​ല്‍ റാ​സ​ല്‍ഖൈ​മ ജു​ല്‍ഫാ​ര്‍ ട​വ​ര്‍ (2905) കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ച്ചു വ​ന്ന തൃ​ശൂ​ര്‍ ചാ​ല​ക്കു​ടി മേ​ലൂ​ര്‍ സ്വ​ദേ​ശി രാ​ജ​പ്പ​ന്‍ ബി​ജു​വി​നെ​തി​രെ​യാ​ണ് യു.​എ.​ഇ​യി​ലെ 25ഓ​ളം സം​രം​ഭ​ക​ര്‍ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​യി​ട്ടു​ള്ള​ത്. 10 കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കൂ​ട്ടി കു​റ​ഞ്ഞ വി​ല​ക്ക് മ​റി​ച്ചു​വി​റ്റ ശേ​ഷം യു.​എ.​ഇ വി​െ​ട്ട​ന്നാ​ണ് ആ​രോ​പ​ണം. ഓ​ര്‍ഡ​ര്‍ ന​ല്‍കി​യ ച​ര​ക്കു​ക​ള്‍ വെ​യ​ര്‍ ഹൗ​സി​ല്‍ എ​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ ചെ​ക്ക് ന​ല്‍കു​ന്ന രീ​തി​യാ​ണ്​ സ്ഥാ​പ​നം സ്വീ​ക​രി​ച്ച് വ​ന്ന​തെ​ന്ന് ചെ​ക്ക് മ​ട​ങ്ങി​യ റാ​ക് അ​ല്‍ ഗൈ​ലി​ലെ ക്യു​തെം പൈ​പ്പ് നി​ര്‍മാ​ണ സ്ഥാ​പ​ന​ത്തി​ലെ സെ​യി​ല്‍സ് മാ​നേ​ജ​ര്‍ അ​ബ്​​ദു​ല്‍ഹ​സീ​ബ് ത​ങ്ങ​ള്‍ ‘ഗ​ള്‍ഫ് മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. സം​ശ​യം ജ​നി​പ്പി​ക്കാ​ത്ത വി​ധം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ക്ര​മീ​ക​രി​ച്ച ഒാ​ഫി​സും സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു സ്ഥാ​പ​ന​ത്തി​​െൻറ പ്ര​വ​ര്‍ത്ത​നം.

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ സ്ത്രീ​യാ​യി​രു​ന്നു സെ​യി​ല്‍സ് മാ​നേ​ജ​ര്‍. മ​ല​യാ​ളി​യെ​ങ്കി​ലും ഇ​വ​ര്‍ ഇം​ഗ്ലീ​ഷി​ൽ മാ​ത്ര​മാ​ണ്​ സം​സാ​രി​ച്ചി​രു​ന്ന​ത്. ഓ​ഫി​സി​ൽ മൂ​ന്ന് സ്ത്രീ ​ജീ​വ​ന​ക്കാ​രും നാ​ല് പു​രു​ഷ ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. റാ​ക് അ​ല്‍ മാ​മൂ​റ​യി​ല്‍ ബു​ഷ്റ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന് ച​ര​ക്കു​ക​ള്‍ മൊ​ത്ത​ത്തി​ല്‍ എ​ടു​ക്കു​ന്ന രീ​തി​യാ​ണ് സ്ഥാ​പ​നം സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ക്യു​തെ​മ്മി​ല്‍നി​ന്ന് 14,000 ദി​ര്‍ഹ​മി​​െൻറ ഇ​ട​പാ​ടാ​ണ് ന​ട​ത്തി​യ​ത്. ഡി​സം​ബ​ര്‍ 25നാ​യി​രു​ന്നു ചെ​ക്ക് തീ​യ​തി. മ​ട​ങ്ങി​യ​തി​നെ തു​ട​ര്‍ന്ന് ഓ​ഫി​സി​ലും സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ലും എ​ത്തി​യ​പ്പോ​ഴാ​ണ് ച​തി തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തേ പോ​ലെ വ​ഞ്ചി​ക്ക​പ്പെ​ട്ട നി​ര​വ​ധി പേ​രാ​ണ് അ​ന്ന്​ സ്​​ഥാ​പ​ന​ത്തി​ൽ എ​ത്തി​യ​ത്. ഈ ​ദി​വ​സം പു​ല​ര്‍ച്ച 2.30വ​രെ ബു​ഷ്റ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് തു​റ​ന്ന് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​താ​യി വി​വ​ര​മു​ണ്ട്.അ​ല്‍ മാ​മൂ​റ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും കോ​ട​തി മു​ഖാ​ന്ത​രം പ​രാ​തി ന​ല്‍കാ​നാ​ണ് നി​ര്‍ദേ​ശം ല​ഭി​ച്ച​ത്. ഉ​ട​മ​യും ജീ​വ​ന​ക്കാ​രും യു.​എ.​ഇ വി​ട്ട​താ​യാ​ണ്​ സൂ​ച​ന.

സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നേ​രി​ട്ട ന​ഷ്​​ടം താ​നു​ള്‍പ്പെ​ടെ​യു​ള്ള സെ​യി​ല്‍സ് ജീ​വ​ന​ക്കാ​ര്‍ക്കും മേ​ലു​ദ്യോ​ഗ​സ്​​ഥ​ർ​ക്കും ഏ​റെ വി​ഷ​മം സൃ​ഷ്​​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഹ​സീ​ബ് തു​ട​ര്‍ന്നു. ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ മാ​നേ​ജി​ങ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ. സ​ലീ​മി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ച​തി​യി​ൽ​പെ​ട്ട​വ​രു​ടെ യോ​ഗം അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ വി​ളി​ച്ചു​ചേ​ര്‍ത്തു. യു.​എ.​ഇ​യി​ല്‍ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും പ​രാ​തി ന​ല്‍കു​മെ​ന്ന് സ​ലീം യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടി ച​തി​യി​ൽ​പെ​ട്ട​വ​രു​ടെ ന​ഷ്​​ടം നി​ക​ത്താ​ന്‍ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.

കേ​ര​ള​ത്തി​നു​ത​ന്നെ അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വ​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും സ​ലീം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചോ​യ്ത്രം 2,00,000 ദി​ര്‍ഹം, അ​ല്‍ മ​സൂ​ദ് ക​മ്പ്യൂ​ട്ട​ര്‍ 77,430, യു​നി​ട്ര ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ 6,34,119, മി​ഡി​ല്‍ ഈ​സ്​​റ്റ്​ ട്രേ​ഡി​ങ് 28,968, യു​നി​കൈ ഫു​ഡ്സ് 8,000, അ​ബ്ര​ജ് അ​ല്‍ ഖ​ലീ​ജി ഡീ​സ​ല്‍ 84,942, റ​ഹ്മ​ത്ത് റ​സ്​​റ്റോ​റ​ൻ​റ്​ 21,000, ചു​നി​ലാ​ല്‍ പു​രു​ഷോ​ത്ത​മ​ന്‍ എ​ല്‍.​എ​ല്‍.​സി 77,175, കെ.​പി.​എം ജി.​ടി എ​ല്‍.​എ​ല്‍.​സി 1,52,719, അ​ല്‍ ഹി​ലാ​ല്‍ ട്രേ​ഡി​ങ് ക​മ്പ​നി 18,300, മോ​ഡേ​ണ്‍ ജി.​ടി 14,000, ഗാ​ല​ക്സി ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ 65,240, അ​ല്‍ മ​റാ​യ് 91,622, അ​ല്‍ ഫൈ​റൂ​സ് പെ​ര്‍ഫ്യൂം​സ് 40,255, അ​ല്‍ അ​ഹ്​​ല ഓ​ട്ടോ സ്പെ​യ​ര്‍ പാ​ര്‍ട്സ് 1,18,000, ട്രാ​ന്‍സ്മെ​ഡ് 39,000, അ​ല്‍ ത​യ്ബ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ 75,889, മ​സാ​ഫി 44,793, അ​ല്‍ഫ മേ​ഡ് അ​ല്‍ ഖ​യാ​ന്‍ 62,800, ക്വാ​ണ്ടം ഇ​ന്‍ഡ​സ്ട്രീ​സ് 14,026, അ​ല്‍ അ​ര്‍ദ് മൊ​ബൈ​ല്‍ 30,600, മാ​യ് ദു​ബൈ 62,000, ഐ​കെ​യ​ര്‍ മി​സി​ഡ്റ്റ് 6,800, കാ​മി ഫു​ഡ് സ്​​റ്റ​ഫ് ട്രേ​ഡി​ങ് 30,000, പ​സി​ഫി​ക് പേ​പ്പ​ര്‍ എ​ല്‍.​എ​ല്‍.​സി 22,600, അ​ല്‍ മ​ര്‍ജാ​ന്‍ റ​െൻറ്​ എ ​കാ​ര്‍ 31,569 ദി​ര്‍ഹം തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​തെ​ന്ന് റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ക​മ്മി​റ്റി​യം​ഗം നാ​സ​ര്‍ അ​ല്‍ദാ​ന യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ലി​സ്​​റ്റ്​ ഇ​നി​യും നീ​ളാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. അ​ഡ്വ. ബാ​ലു, കി​ഷോ​ര്‍ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story