മറ്റ് എമിറേറ്റുകളിലെ വാഹനങ്ങളുടെ പാർക്കിങ്ങും ദുബൈയിൽ ഇനി എളുപ്പം
text_fieldsദുബൈ: ദുബൈയിലെ ഒാഫിസിലോ സ്ഥാപനങ്ങളിലോ സംസാരിച്ചിരിക്കെ ഞാൻ ഒന്ന് പാർക്കിങ് ഫീസ് ഇട്ടുവരാം എന്നുപറഞ്ഞ് അൽെഎനിലെയും അബൂദബിയിലെയും വാഹനങ്ങളുള്ള സുഹൃത്തുക്കൾ ഇടക്ക് ഇറങ്ങിപ്പോകുന്നത് ശ്രദ്ധിക്കാറില്ലേ. ഇനി അതു വേണ്ടിവരില്ല. യു.എ.ഇയിലെ ഏത് എമിറേറ്റിലും നാലു ജി.സി.സി രാജ്യങ്ങളിലും രജിസ്റ്റർ ചെയ്ത വണ്ടിയുടെയും പാർക്കിങ് ഫീസ് മൊബൈൽ വഴി അടക്കാനാവും.
എംപാർക്കിങ് സംവിധാനം വഴി പണമടക്കാൻ 7275 എന്ന നമ്പറിലേക്ക് എമിറേറ്റിെൻറ ചുരുക്കപ്പേരും നമ്പർ പ്ലേറ്റിലെ കോഡും നമ്പറും പാർക്ക് ചെയ്യുന്ന ഏരിയ നമ്പറും ആവശ്യമായ മണിക്കൂറുകളും എസ്.എം.എസ് ചെയ്യുകയാണ് വേണ്ടത്. RAK (റാസൽഖൈമ), UAQ (ഉമ്മുൽ ഖുവൈൻ) FUJ (ഫുജൈറ), AJM (അജ്മാൻ), SHJ (ഷാർജ), AUH (അജ്മാൻ) എന്നിങ്ങനെയാണ് എമിറേറ്റുകളുടെ ചുരുക്കെഴുത്തുകൾ.
KSA (സൗദി) OMN(ഒമാൻ), KWT(കുവൈത്ത്) BAH (ബഹ്റൈൻ) എന്നിങ്ങനെയാണ് അനുവദനീയമായ നാലു ജി.സി.സി രാജ്യങ്ങളുടെ ചുരുക്കെഴുത്ത്.
സ്വകാര്യ കാറുകൾക്ക് ഇൗ സംവിധാനം ഏറെ എളുപ്പം സാധ്യമാവും. സ്വകാര്യ വാഹനങ്ങൾ അല്ല എങ്കിൽ www.rta.ae വെബ്സൈറ്റോ, 8009090 നമ്പറോ മുഖേന ആർ.ടി.എയുമായി ബന്ധപ്പെട്ട് വേണം ചെയ്യാൻ. ബൈക്കുകളാണ് പാർക്ക് ചെയ്യുന്നതെങ്കിൽ B എന്ന് പ്രത്യേകം രേഖപ്പെടുത്തണം. എസ്.എം.എസിന് 30 ഫിൽസ് ആണ് ഇൗടാക്കുക. സമയം അവസാനിക്കുന്നതിനു മുമ്പ് ഒാർമപ്പെടുത്തൽ സന്ദേശവും ലഭിക്കും. ദുബൈയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് പതിവുപോലെ നമ്പറും പാർക്കിങ് ഏരിയയും ആവശ്യമായ മണിക്കൂറും മാത്രം ടൈപ് ചെയ്ത് എസ്.എം.എസ് അയച്ചാൽ മതിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
