ഡി.എസ്.എഫിൽ ഇക്കുറി നാലു മില്യൺ മൂല്യമുള്ള സ്വർണ സമ്മാനങ്ങൾ
text_fieldsദുബൈ: ദുബൈ ടൂറിസം ഷോപ്പിങ് ഫെസ്റ്റിവൽ 2020െൻറയും ദുബൈ സിറ്റി ഓഫ് ഗോൾഡിെൻറയും 25ാം വാർഷികത്തിൽ ഇവിടത്തെ താമസക്കാർക്കും സന്ദർശകർക്കും കൈനിറയെ സ്വർണ സമ്മാനങ്ങൾ ഒരുക്കുന്ന കാമ്പയിൻ തുടങ്ങുന്നു. ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്, ദുബൈ ഫെസ്റ്റിവൽ ആൻഡ് റീടെയിൽ എസ്റ്റാബ്ലിഷ്മെൻറ് എന്നിവർ ചേർന്ന് ഒരുക്കുന്ന കാമ്പയിൻ ഇൗമാസം 26 മുതൽ ഫെബ്രുവരി ഒന്നുവരെ നീളും.
ഡി.എസ്.എഫിൽ പെങ്കടുക്കുന്ന ഏതെങ്കിലുമൊരു ജ്വല്ലറിയിൽനിന്ന് 500 ദിർഹമിന് സ്വർണം വാങ്ങുേമ്പാൾ ലഭിക്കുന്ന കൂപ്പണിെൻറ നറുക്കെടുപ്പിലൂടെയാണ് സമ്മാനം നൽകുക. ദിവസേന അഞ്ചു വിജയികളെ തെരഞ്ഞെടുക്കും. ആദ്യ അഞ്ചു വിജയികൾക്ക് യഥാക്രമം 25, 20,15,10, 5 പവൻ സ്വർണമാണ് സമ്മാനം ലഭിക്കുക. ജനുവരി നാലുമുതൽ അഞ്ചു സ്വർണനാണയങ്ങൾ വീതം നേടുന്ന മൂന്ന് അധിക വിജയികളെ കൂടി പ്രഖ്യാപിക്കും, 500 ദിർഹം മൂല്യമുള്ള വജ്രാഭരണങ്ങളോ പേൾ ജ്വല്ലറിയോ വാങ്ങുന്നതിലൂടെയും സ്പെഷൽ എഡിഷൻ നാണയം വാങ്ങുന്നതിലൂടെയും ഉപഭോക്താക്കൾക്ക് സമ്മാനത്തിനുള്ള അവസരം ഇരട്ടിയാകുമെന്നും സംഘാടകർ പറഞ്ഞു.
ഏതാനും പേർക്ക് വലിയ അളവിൽ സ്വർണം നൽകുന്നതിന് പകരം കൂടുതൽ പേർക്ക് സമ്മാനം ലഭ്യമാകും വിധമാണ് ഇക്കുറി സമ്മാന പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. വിസ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഡിജിറ്റൽ പേ എന്നിവ വഴി 500 ദിർഹമിന് പർച്ചേസ് ചെയ്യുമ്പോൾ ഒന്നിനുപകരം രണ്ടു നറുക്കെടുപ്പ് കൂപ്പണുകൾ ലഭിക്കും. പ്രഖ്യാപന ചടങ്ങിൽ ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ്ചെയർമാൻ തൗഹീദ് അബ്ദുല്ല, ബോർഡ് അംഗവും ദുബൈ ടൂറിസം സി.ഇ.ഒയുമായ ലൈല സുഹൈല്, ദുബൈ ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻറ് സി.ഇ.ഒ അഹ്മദ് അൽ കാജ, വിസ യു.എ.ഇ ജനറൽ മാനേജർ ശഹ്ബാസ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
