Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎട്ടുവർഷം മുമ്പ്​...

എട്ടുവർഷം മുമ്പ്​ നടന്ന ബലാത്സംഗ കേസിലെ പ്രതിയെ കണ്ടെത്തി ദുബൈ പൊലീസ്​

text_fields
bookmark_border
എട്ടുവർഷം മുമ്പ്​ നടന്ന ബലാത്സംഗ കേസിലെ പ്രതിയെ കണ്ടെത്തി ദുബൈ പൊലീസ്​
cancel
camera_alt???? ?????????? ????? ?????????????? ???????????? ???????? ???????? ??????? ???? ???????? ???????????? ????? ??????????

ദു​ബൈ: അ​തി​നൂ​ത​ന ഡി.​എ​ൻ.​എ സാ​േ​ങ്ക​തി​ക വി​ദ്യ​യി​ലൂ​ടെ, എ​ട്ടു​വ​ർ​ഷ​ങ്ങ​ൾ​ക്കു​ മു​മ്പ്​​ ന​ട​ന്ന ഒ​രു ബ​ലാ​ത്സം​ഗ​ക്കേ​സി​​െൻറ ചു​രു​ള​ഴി​ച്ച്​ ദു​ബൈ പൊ​ലീ​സ്. 2011ൽ ​അ​ൽ റ​ഫാ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ വ​ന്ന കേ​സി​നാ​ണ്​ വ​ഴി​ത്തി​രി​വ്​ വ​ന്ന​ത്. ഒ​രു അ​റ​ബ്​ വ​നി​ത​യെ അ​ജ്​​ഞാ​ത​ൻ ബ​ലാ​ൽ​ക്കാ​രം ചെ​യ്​​ത​താ​യി​രു​ന്നു കേ​സ്. എ​ന്നാ​ൽ, പ്ര​തി​യാ​രെ​ന്ന്​ തി​രി​ച്ച​റി​യാ​ൻ ആ​വ​ശ്യ​ത്തി​ന്​ തെ​ളി​വു​ക​ൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും കേ​സ്​ എ​ഴു​തി​ത്ത​ള്ളി​യി​രു​ന്നി​ല്ല എ​ന്ന്​ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​സി. ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ ഖ​ലീ​ൽ ഇ​ബ്രാ​ഹിം അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു. പ്ര​തി അ​വ​ശേ​ഷി​പ്പി​ച്ചു​പോ​യ ഒ​രേ​െ​യാ​രു തെ​ളി​വ്​ കാ​ല​മി​ത്ര​യും സൂ​ക്ഷി​ച്ചു​വെ​ച്ചി​രു​ന്നു.

കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും തു​ട​ർ​ന്നി​രു​ന്നു. ഇ​പ്പോ​ൾ ന​വീ​ന സാ​േ​ങ്ക​തി​ക വി​ദ്യ​യു​ടെ പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​തു സാ​ധ്യ​മാ​യി. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ്​ ​അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​യാ​ൾ ഇ​തി​ന​കം മ​രി​ച്ച​താ​യി വ്യ​ക്​​ത​മാ​യി. ല​ഭി​ച്ച തെ​ളി​വു​പ​യോ​ഗി​ച്ച്​ ന​ട​ത്തി​യ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യു​ടെ സ​ഹോ​ദ​ര​നു​മാ​യി സാ​മ്യം ക​ണ്ടെ​ത്തി. ദു​ബൈ​യി​ൽ ഒ​രു കൊ​ടി​യ പാ​ത​കം ചെ​യ്​​ത ക​ക്ഷി​യാ​ണി​യാ​ൾ. ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​റി പൊ​ലീ​സ്​ വി​ദ​ഗ്​​ധ​രു​ടെ​യും ഫോ​റ​ൻ​സി​ക്​ വ​കു​പ്പി​​െൻറ​യും പ്ര​യ​ത്​​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story