ഉൽപന്ന വൈവിധ്യവുമായി പത്താം ചൈനീസ് വിപണനമേളക്ക് തുടക്കം
text_fieldsദുബൈ: എത്രമാത്രം അത്ഭുതകരമായാണ് ചൈനക്കാർ ചിന്തിക്കുന്നത് എന്നറിയാൻ ഏറ്റവും എളുപ്പവഴിയുണ്ട്. വീട്ടുപകരണങ്ങളും ഇലക്ട്രോണിക്-യന്ത്രസാമഗ്രികളും അവർ ആവിഷ്കരിക്കുന്ന രീതി ഒന്നു പരിശോധിച്ചാൽ മതി. ഗൾഫ് മേഖലയിലെയും തുടർന്ന് ഇന്ത്യ ഉൾപ്പെടെ ഏഷ്യയുടെ വിവിധ മേഖലകളിലെയും വിപണിയിൽ വരുന്ന വർഷം തരംഗമാകാൻ പോകുന്ന ലക്ഷത്തിലധികം ഉൽപന്നങ്ങളുമായി ദുബൈ വേൾഡ് ട്രേഡ് സെൻററിൽ വീണ്ടും ചൈന ഹോംലൈഫ് പ്രദർശനം ആരംഭിച്ചു. ദുബൈ സാമ്പത്തിക വികസന വകുപ്പ് ഡയറക്ടർ ജനറൽ സമി അൽ ഖംസി ഉദ്ഘാടനം നിർവഹിച്ച മേളയിൽ 2500 പ്രദർശകരാണ് പെങ്കടുക്കുന്നത്.
ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, തുണിത്തരങ്ങൾ, ലൈറ്റിങ്, ഭക്ഷ്യവസ്തുക്കൾ, പ്രകൃതിജന്യ വസ്തുക്കൾ എന്നിവയെല്ലാമാണ് അണിനിരത്തിയിരിക്കുന്നത്. പത്തു വർഷമായി തുടരുന്ന മേള ഒാരോ വർഷവും പുതുമകളാണ് സമ്മാനിക്കുന്നതെന്ന് ആതിഥ്യം വഹിക്കുന്ന ഒാറിയൻറ് ഇൻറർനാഷനൽ എക്സിബിഷെൻറ സി.ഇ.ഒയും മലയാളിയുമായ ബിനു പിള്ള പറഞ്ഞു. ചൈനീസ് നിർമാതാക്കളുടെ സുപ്രധാന വാണിജ്യ ഇടനാഴിയാണ് ദുബൈ. യു.എ.ഇയും ചൈനയും തമ്മിലെ ബന്ധം കൂടുതൽ ദൃഢകരമാവുന്ന സാഹചര്യത്തിൽ മേളയുടെ പ്രാധാന്യവും വർധിക്കുകയാണ്. ദുബൈ ചൈനീസ് കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം ഉപദേഷ്ടാവ് ജിൻ ലെയ്, ഹാംഗ ഊ മുനിസിപ്പൽ പീപ്ൾസ് ഗവൺമെൻറ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ക്വിങ്ഷാൻ എന്നിവരും പങ്കെടുത്തു. പ്രദർശനം ഡിസംബർ 19ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
