‘ഓരോ പൗരനും ഡോക്ടർ’ പദ്ധതിക്ക് തുടക്കം
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മ ദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതിയിലെ അഞ്ചാം വകുപ്പിലൂന്നി ഏവർക്കും നിലവാരമുള്ള ആരോഗ്യ പരിരക്ഷ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) നടപ്പാക്കുന്ന ‘ഒാരോ പൗരനും േഡാക്ടർ’ പദ്ധതിക്ക് ഒൗദ്യോഗിക തുടക്കമായി. ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല അൽ ബസ്തിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
രോഗീപരിചരണത്തിന് അതിനൂതന സാേങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും രോഗികൾക്ക് ഏറ്റവും സുഗമമായ സൗകര്യങ്ങളൊരുക്കിയും ആരോഗ്യമേഖലക്കും മെഡിക്കൽ പ്രഫഷനലുകൾക്കും മികച്ച പിന്തുണ നൽകിയുമാണ് പദ്ധതി മുന്നോട്ടുപോവുകയെന്ന് ഹുമൈദ് അൽ ഖത്താമി വ്യക്തമാക്കി. ദുബൈ ഇേക്കാണമി ഡി.ജി സമി അൽ ഖംസി, ദുബൈ ആംബുലൻസ് കോർപറേഷൻ എക്സി. ഡയറക്ടർ ഖലീഫ ബിൻ ദ്രാഇ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ, ഡോ. മുഹൈമിൻ അബ്ദുൽ ഗനിയ്യ്, ഡോ. സാറ ആലം തുടങ്ങിയവർ സംബന്ധിച്ചു. 24 മണിക്കൂറും ടെലിഹെൽത്ത് കൺസൽേട്ടഷൻ, 800 342 നമ്പറിലൂടെ അപ്പോയിൻമെൻറ് ബുക്കിങ്, രോഗിയും ഡോക്ടറും തമ്മിൽ വിഡിയോ കാളിങ് വഴി ആശയവിനിമയം തുടങ്ങി ഒേട്ടറെ പുതുമകളാണ് പദ്ധതി വഴി ആവിഷ്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
