പതിവ് സന്ദര്‍ശകര്‍ക്ക് കണ്ണ് സ്കാനിങ് വേണ്ട; പുതിയ സംവിധാനവുമായി ദുബൈ
text_fieldsദുബൈ: സന്ദര്‍ശക വിസയില്‍ ദുബൈയിൽ പതിവായി യാത്ര ചെയ്യുന്നവര്‍ ഇനി ഓരോ തവണയും കണ്ണ് സ്കാന്‍ ചെയ്യേണ്ടിവരില്ല. ആദ്യ സന്ദര്‍ശനത്തില്‍ തന്നെ യാത്രക്കാരെൻറ മുഴുവന്‍ ബയോമെട്രിക് വിവരങ്ങളും രേഖപ്പെടുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുകയാണ് ദുബൈ. നിലവിൽ ദുബൈയിലേക്ക് എത്തുന്നവര്‍ ഐറിസ് സ്കാനിങ്, ഫേഷ്യല്‍ െറകഗ്നിഷന് എന്നിവ രേഖപ്പെടുത്താന്‍ കാത്തുനില്‍ക്കേണ്ടതുണ്ട്. താമസിയാതെ പതിവ് യാത്രക്കാരെ ഇതില്‍നിന്ന് ഒഴിവാക്കുമെന്ന് ദുബൈ താമസ-കുടിയേറ്റ വകുപ്പ് വ്യക്തമാക്കി.
വിമാനത്താവളത്തില്‍ എത്തുേമ്പാള്‍ തന്നെ സന്ദര്‍ശകരുടെ ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന കാമറകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ആദ്യ യാത്രയില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്നതിനാല്‍ പിന്നീട് ഓരോ യാത്രയിലും കാമറകള്‍ യാത്രക്കാരനെ സ്വയം തിരിച്ചറിയും. നിലവില്‍ റെസിഡൻറ്സ് വിസയുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക. ദുബൈ വിമാനത്താവളത്തിെൻറ മൂന്നാം ടെര്‍മിനലിലാണ് ഈ സൗകര്യം ആദ്യം ഏർപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
