Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയൂഫെസ്​റ്റ്​​: ഷാർജ...

യൂഫെസ്​റ്റ്​​: ഷാർജ ഇന്ത്യൻ സ്​കൂൾ ജേതാക്കൾ

text_fields
bookmark_border
യൂഫെസ്​റ്റ്​​: ഷാർജ ഇന്ത്യൻ സ്​കൂൾ ജേതാക്കൾ
cancel

ഷാ​ര്‍ജ: ജീ​പ്പാ​സ് യൂ​ഫെ​സ്​​റ്റ്​ നാ​ലാം പ​തി​പ്പി​ല്‍ ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്​​കൂ​ൾ​ ഓ​വ​റോ​ള്‍ കി​രീ​ടം നി​ല​നി​ർ​ത്തി. ഇ​ന്ത്യ​ൻ സ്‌​കൂ​ള്‍ റാ​സ​ൽ ഖൈ​മ റ​ണ്ണേ​​ഴ്​​സ്​ അ​പ്പാ​യി. ദ ​മോ​ഡ​ൽ സ്​​കൂ​ൾ അ​ബൂ​ദ​ബി​യാ​ണ്​ സെ​ക്ക​ൻ​ഡ്​ റ​ണ്ണ​റ​പ്പ്. ഷാ​ർ​ജ അ​മി​റ്റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ക​ലാ​ശ​പ്പോ​രാ​ട്ടം കാ​ണാ​ൻ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ എ​ത്തി​യ​ത്. ഓ​രോ സ്‌​കൂ​ളു​ക​ളും വീ​റും വാ​ശി​യു​മേ​റി​യ പ്ര​ക​ട​ന​മാ​ണ്​ കാ​ഴ്​​ച​വെ​ച്ച​തെ​ന്ന്​ കേ​ര​ള​ത്തി​ല്‍നി​ന്ന്​ വി​ധി നി​ർ​ണ​യി​ക്കാ​നെ​ത്തി​യ ജൂ​റി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ള​ട​ക്ക​മു​ള​ള മു​പ്പ​തോ​ളം പ്ര​തി​ഭ​ക​ളാ​ണ് യൂ​ഫെ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ള്‍ വി​ല​യി​രു​ത്തി മാ​ര്‍ക്കി​ടാ​ന്‍ ജൂ​റി​യാ​യെ​ത്തി​യ​ത്.

ഒ​ന്നി​നൊ​ന്ന് മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളാ​യ​തി​നാ​ല്‍ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ലെ വി​ധി​നി​ര്‍ണ​യം ദു​ഷ്‌​ക​ര​മാ​യെ​ന്ന് ജൂ​റി അം​ഗ​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക്​ പ്രോ​ത്​​സാ​ഹ​ന​വും പി​ന്തു​ണ​യു​മൊ​രു​ക്കി ഹി​റ്റ് എ​ഫ്.​എം അ​വ​താ​ര​ക​ർ മേ​ള​ന​ഗ​രി​യി​ലു​ണ്ടാ​യി​രു​ന്നു. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പ്ര​തി​ഭ​ക​ളാ​ണ് ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ല്‍ മാ​റ്റു​ര​ച്ച​ത്. മ​ത്സ​രി​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ള്‍ക്കെ​ല്ലാം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ സൗ​ജ​ന്യ​മാ​യി ഒ​രു​ക്കി​യ​തും ശ്ര​ദ്ധേ​യ​മാ​യി. ഊ​ട്ടു​പു​ര​യും ക​ല​വ​റ​യും മ​ണ​ലാ​ര​ണ്യ​ത്തി​ലെ ക​ലോ​ത്സ​വ​ത്തി​ലും ഒ​രു​ങ്ങി​യ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ ക​ലോ​ത്സ​വ​ത്തോ​ടും കി​ട​പി​ട​ക്കു​ന്ന​താ​യി യൂ​ഫെ​സ്​​റ്റി​​െൻറ സം​ഘാ​ട​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story