Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുറഞ്ഞ നിരക്കിൽ...

കുറഞ്ഞ നിരക്കിൽ വിമാനയാത്രയൊരുക്കാൻ വിസ് എയർലൈൻ അബൂദബിയിലും

text_fields
bookmark_border
കുറഞ്ഞ നിരക്കിൽ വിമാനയാത്രയൊരുക്കാൻ  വിസ് എയർലൈൻ അബൂദബിയിലും
cancel

അ​ബൂ​ദ​ബി: വി​സ് എ​യ​ർ ഹോ​ൾ​ഡി​ങ്​​സ് പി.​എ​ൽ.​സി​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ബൂ​ദ​ബി​യി​ൽ പ്രാ​ദേ​ശി​ക എ​യ​ർ​ലൈ​ൻ സ്ഥാ​പി​ക്കു​ന്നു. ഹം​ഗ​റി​യി​ൽ​നി​ന്നു​ള്ള വി​സ്​ എ​യ​റി​​െൻറ യൂ​റോ​പ്പി​ന് പു​റ​ത്തു​ള്ള ആ​ദ്യ എ​യ​ർ​ലൈ​ൻ ആ​ണി​ത്. 2020 ര​ണ്ടാം പ​കു​തി​യി​ൽ പു​തി​യ എ​യ​ർ​ലൈ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് അ​ബൂ​ദ​ബി ഡെ​വ​ല​പ്‌​മ​െൻറ്​ ഹോ​ൾ​ഡി​ങ് ക​മ്പ​നി അ​റി​യി​ച്ചു. മ​ധ്യ-​കി​ഴ​ക്ക​ൻ-​പ​ടി​ഞ്ഞാ​റ​ൻ യൂ​റോ​പ്പ്, ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡം, മി​ഡി​ൽ ഈ​സ്​്റ്റ്, ആ​ഫ്രി​ക്ക എ​ന്നി​വ​ട​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വ്യോ​മ​യാ​ന യാ​ത്രാ​വി​ക​സ​ന​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണി​തെ​ന്ന് അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ചെ​യ​ർ​മാ​ൻ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ ത​ഹ്നൂ​ൻ ആ​ൽ ന​ഹ്‌​യാ​ൻ അ​റി​യി​ച്ചു.

ബ​ജ​റ്റ് യാ​ത്ര​ക്കു വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം മു​ത​ലാ​ക്കാ​നും ലോ​ക​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി അ​ബൂ​ദ​ബി​യു​ടെ വ​ള​ർ​ച്ച​യെ പി​ന്തു​ണ​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. യൂ​റോ​പ്പി​ന് പു​റ​ത്ത് ആ​ദ്യ​ത്തെ വി​മാ​ന​ക്ക​മ്പ​നി യു.​എ.​ഇ ത​ല​സ്ഥാ​ന​മാ​യ അ​ബൂ​ദ​ബി​യി​ൽ സ്​​ഥാ​പി​ക്കാ​നാ​യ​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി വി​സ് എ​യ​ർ ഹോ​ൾ​ഡി​ങ്​​സ്​ സി.​ഇ.​ഒ ജ​സെ​ഫ് വ​രാ​ഡി അ​റി​യി​ച്ചു. യൂ​റോ​പ്യ​ൻ വ്യോ​മ​യാ​ന​ക്ക​മ്പ​നി​ക​ളി​ൽ ഏ​റ്റ​വും താ​ഴ്ന്ന തോ​തി​ൽ കാ​ർ​ബ​ൺ പു​റ​ന്ത​ള്ളു​ന്ന​വ​യാ​ണ്​ വി​സ് എ​യ​റി​​െൻറ വി​മാ​ന​ങ്ങ​ൾ.

Show Full Article
TAGS:uae news gulf news 
Next Story