You are here

യൂഫെസ്​റ്റ്​ ഗ്രാൻറ്​ ഫിനാലേക്ക്​ വർണാഭമായ തുടക്കം

  • കിരീടനേട്ടക്കാരെ ഇന്നറിയാം

07:48 AM
13/12/2019
യൂ​ഫെ​സ്​​റ്റ്​ സീ​സ​ൺ നാ​ലി​ലെ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍ക്കു​ള്ള ട്രോ​ഫി​യു​ടെ അ​നാ​ച്ഛാ​ദ​നം ദു​ബൈ ഹി​റ്റ് എ​ഫ്.​എം സ്​​റ്റു​ഡി​യോ​യി​ല്‍ ന​ട​ന്ന​പ്പോ​ൾ

ഷാ​ര്‍ജ: കേ​ര​ള സം​സ്​​ഥാ​ന യു​വ​​ജ​നോ​ത്സ​വ​ത്തി​​െൻറ ചി​ട്ട​വ​ട്ട​ങ്ങ​ളും ആ​വേ​ശ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​വാ​സ​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സ്​​കൂ​ൾ യു​വ​ജ​നോ​ത്സ​വ​മാ​യ ജീ​പ്പാ​സ്​ യൂ​ഫെ​സ്​​റ്റ്​ സീ​സ​ൺ നാ​ലി​​െൻറ ഗ്രാ​ൻ​റ്​ ഫി​നാ​ലേ​ക്ക്​ ഷാ​ർ​ജ അ​മി​റ്റി സ്​​കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം.  മൂ​ന്ന് സോ​ണ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ക്കു​ശേ​ഷ​മാ​ണ് വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ സ്‌​കൂ​ളു​ക​ള്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ന്  വേ​ദി​ക​ളി​ലെ​ത്തി​യ​ത്. അ​ഞ്ച്​ വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ രാ​​ത്രി വൈ​കി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പൊ​തു അ​വ​ധി​ദി​ന​മാ​യ വെള്ളിയാഴ്ച ക​ലാ​പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​നും പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നും നാ​ട്ടി​ലെ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളെ അ​നു​സ്​​മ​രി​പ്പി​ക്കു​ന്ന വി​ധം ക​ലാ​സ്​​നേ​ഹി​ക​ൾ ഒ​ഴു​കി​യെ​ത്തു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.  

സം​ഘ​നൃ​ത്തം, ഭ​ര​ത​നാ​ട്യം, സി​നി​മാ​റ്റി​ക് ഡാ​ന്‍സ് സോ​ളോ, ഫാ​ന്‍സി​ഡ്ര​സ്, ല​ളി​ത​ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട് എ​ന്നീ ഇ​ന​ങ്ങ​ളാ​ണ് ആ​ദ്യ​ദി​നം അ​ര​ങ്ങി​ലെ​ത്തി​യ​ത്. ഒാ​രോ ഇ​ന​ത്തി​ലും വി​ദ​ഗ്​​ധ​രാ​യ  വി​ധി​ക​ർ​ത്താ​ക്ക​ളാ​ണ്​ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​ത്.  നാ​ല്​ എ​ഡി​ഷ​ൻ പി​ന്നി​ടു​ന്ന യൂ​ഫെ​സ്​​റ്റ്​ യു.​എ.​ഇ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മ​ന​സ്സി​ൽ ശ്ര​ദ്ധേ​യ​മാ​യ സ്​​ഥാ​ന​മാ​ണ്​ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ മു​ഖ്യ​സം​ഘാ​ട​ക​രാ​യ ഇ​ക്വി​റ്റി പ്ല​സ്​ അ​ഡ്വ​ർ​ടൈ​സി​ങ്​ എം.​ഡി ജൂ​ബി കു​രു​വി​ള പ​റ​ഞ്ഞു. ഒാ​രോ വ​ർ​ഷ​വും കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​മ്പി​ച്ച വ​ർ​ധ​ന​യാ​ണു​ള്ള​ത്. നി​ല​വാ​ര​മു​ള്ള കൂ​ടു​ത​ൽ ഇ​ന​ങ്ങ​ളും അ​നു​ബ​ന്ധ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യ​ത്​ മേ​ള​യെ ജ​ന​പ്രി​യ​മാ​ക്കി.  ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന അ​റ​ബി​ക് ശി​ല്‍പ​ചാ​തു​രി നി​റ​ഞ്ഞ ഭീ​മ​ന്‍ ട്രോ​ഫി​യാ​ണ് ഇ​ത്ത​വ​ണ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 

ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍ക്കു​ള്ള ട്രോ​ഫി​യു​ടെ അ​നാ​ച്ഛാ​ദ​നം ദു​ബൈ​യി​ലെ മു​ൻ​നി​ര റേ​ഡി​യോ ചാ​ന​ലാ​യ ഹി​റ്റ് എ​ഫ്.​എം സ്​​റ്റു​ഡി​യോ​യി​ല്‍ ന​ട​ന്നു.   ജീ​പാ​സ് ഇ​ല​ക്ട്രോ​ണി​ക്‌​സ്​ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ മാ​ത്യു ഉ​മ്മ​ന്‍,   ബൈ​ജൂ​സ് ആ​പ്പ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബി​ജു അ​മ​ല്‍ കൈ​ത്തേ​രി, ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ യു.​എ.​ഇ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഹാ​ഷിം ​െജ.​ആ​ർ, ഏ​ഷ്യാ​നെ​റ്റ്​ ന്യൂ​സ്​ മി​ഡി​ൽ ഇൗ​സ്​​റ്റ്​ ബ്യൂ​റോ ചീ​ഫ്​ കെ.​ആ​ർ. അ​രു​ൺ​കു​മാ​ർ, ഹി​റ്റ്​ എ​ഫ്.​എ​മ്മി​ലെ ജ​ന​പ്രി​യ താ​ര​ങ്ങ​ളാ​യ മി​ഥു​ൻ ര​മേ​ശ്, നൈ​ല ഉ​ഷ, അ​ർ​ഫാ​സ്, നി​മ്മി തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സം​ഘാ​ട​ക​രാ​യ ഇ​ക്വി​റ്റി പ്ല​സ് അ​ഡ്വ​ര്‍ടൈ​സി​ങ്, ആ​ഡ് സ​പീ​ക്ക് പ്ര​തി​നി​ധി​ക​ളും പ​െ​ങ്ക​ടു​ത്തു. 

Loading...
COMMENTS