Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൂ​റ്റ​ൻ പ​താ​ക...

കൂ​റ്റ​ൻ പ​താ​ക നെ​യ്​​ത​ത്​ മ​ല​യാ​ളി​ സ്​​ഥാ​പ​നം

text_fields
bookmark_border
കൂ​റ്റ​ൻ പ​താ​ക നെ​യ്​​ത​ത്​ മ​ല​യാ​ളി​ സ്​​ഥാ​പ​നം
cancel
camera_alt??? ?????? ??????????????? ???????? ???????????????? ?????????????????? ??????????? ?????? ???? ?????????????

ദു​ബൈ: ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യി​ൽ യു.​എ.​ഇ വ​ലി​യ പ​ങ്കു​വ​ഹി​ച്ച​തു​പോ​ലെ യു.​എ.​ഇ​യു​ടെ നേ​ട്ട​ങ്ങ​ളി​ ൽ മി​ക്ക​തി​ലും ഇ​ന്ത്യ​ക്കാ​രു​ടെ കൈ​യൊ​പ്പു​മു​ണ്ടാ​വും. പ്ര​ത്യേ​കി​ച്ച്​ മ​ല​യാ​ളി​യു​ടെ. വ്യാ​ഴാ​ഴ്​​ച ഗി​ന്ന​സ്​ നേ​ട്ട​ത്തി​നി​ട​യാ​ക്കി​യ കൂ​റ്റ​ൻ പ​താ​ക ത​യാ​റാ​ക്കാ​നു​ള്ള നി​യോ​ഗം ല​ഭി​ച്ച​തും മ​ല​യാ​ളി​ക്കാ​ണ്. ചേ​ന്ദ​മം​ഗ​ലൂ​ർ സ്വ​ദേ​ശി ഷ​ബീ​ർ തെ​ന്ന​ഞ്ചേ​രി നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ൽ അ​മീ​ർ ടെ​യ്​​ല​റി​ങ്​ ആ​ൻ​ഡ്​​ റെ​ഡി​മെ​യ്​​ഡ്​ ഗാ​ർ​െ​മ​ൻ​റ്​​സ്​ ട്രേ​ഡി​ങ്​ എ​ന്ന സ്​​ഥാ​പ​ന​ത്തെ​യാ​ണ്​ ഇൗ ​ചു​മ​ത​ല ഏ​ൽ​പി​ച്ചി​രു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ 25നാ​ണ്​ ക​മ്പ​നി​ക്ക്​ ഒാ​ർ​ഡ​ർ ല​ഭി​ച്ച​ത്.

ദി​വ​സേ​ന 65 മു​ത​ൽ 70 മീ​റ്റ​ർ വെ​ച്ച്​ 30 ദി​വ​സം കൊ​ണ്ട്​ 2020 മീ​റ്റ​ർ പ​താ​ക പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ക​ണ​ക്കൂ​കൂ​ട്ടി​യ​ത്. ഇ​തി​നാ​യി മ​റ്റു പ​ല ജോ​ലി​ക​ളും മാ​റ്റി​വെ​ച്ച്​ സ്​​ഥാ​പ​ന​ത്തി​ലെ ഏ​റ്റ​വും മി​ടു​ക്ക​രാ​യ 20 ത​യ്യ​ൽ​ക്കാ​രെ നി​യോ​ഗി​ച്ചു. അ​വ​രെ സ​ഹാ​യി​ക്കാ​ൻ നാ​ല​ു​പേ​ർ, മേ​ൽ​നോ​ട്ട​ത്തി​ന്​ ഉ​യ​ർ​ന്ന സൂ​പ്പ​ർ​വൈ​സ​ർ. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പ​താ​ക​യാ​ക​യാ​ൽ ഏ​റ്റ​വും ഗു​ണ​മേ​ന്മ​യാ​ർ​ന്ന തു​ണി​യും നൂ​ലും ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​ണ്​ ഉ​പ​യോ​ഗി​ച്ച​ത്. തീ​രു​മാ​നി​ച്ച​തി​ലും അ​ഞ്ചു​ദി​വ​സം മു​മ്പ്​​ പ​താ​ക നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ഷ​ബീ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story