Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഹനപ്രേമികളേ,...

വാഹനപ്രേമികളേ, പോന്നോളൂ...

text_fields
bookmark_border
വാഹനപ്രേമികളേ, പോന്നോളൂ...
cancel
camera_alt??????? ??????? ?????????? ???????????????????????

ദു​ബൈ: പ്രൗ​ഢി​യു​ടെ പ്ര​തീ​ക​മാ​യ പ​ഴ​യ മോ​ഡ​ൽ ക്ലാ​സി​ക് കാ​റു​ക​ളു​ടെ​യും ഗാം​ഭീ​ര്യം തു​ടി​ക്കു​ന്ന ശ​ബ്​​ദ​​ത്തോ​ടെ നി​ര​ത്തു​ക​ളെ കീ​ഴ​ട​ക്കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും മ​ട്ടും ഭാ​വ​വും തൊ​ട്ട​റി​യ​ണോ? എ​ങ്കി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഉ​മ്മു​ൽ​ഖു​വൈ​നി​ലെ സ​ൽ​മ​യി​ലെ യൂ​നി​യ​ൻ ഹൗ​സ്‌ മൈ​താ​ന​ത്തേ​ക്ക്​ വ​ണ്ടി തി​രി​ച്ചോ​ളൂ. ക​ൺ​നി​റ​യെ കാ​ഴ്ച​ക​ൾ ക​ണ്ട് സാ​യാ​ഹ്നം അ​വി​സ്​​മ​ര​ണീ​യ​മാ​ക്കാം. വി​നോ​ദ​സ​ഞ്ചാ​ര​ത്തെ​യും കാ​യി​ക​വി​നോ​ദ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഉ​മ്മു​ൽ​ഖു​വൈ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ജ​ന​കീ​യ​മാ​യ ഇ​നം ആ​ണ് ഡ്രൈ​വ് ആ​ൻ​ഡ്​​ മീ​റ്റ്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വാ​ഹ​ന​മാ​മാ​ങ്കം എ​മി​റേ​റ്റി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.

70,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ൻ മ​റ്റ​നേ​കം വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ചു​ പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പ്ര​ദ​ർ​ശ​ന​ങ്ങ​ളും മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ന്ന​ത്. റി​മോ​ട്ട് കാ​റു​ക​ളു​ടെ​യും ഡ്രോ​ണു​ക​ളു​ടെ​യും മ​ത്സ​ര​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കൂ​ടാ​തെ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ വാ​ഹ​ന​ങ്ങ​ളും കൗ​തു​ക​ക​ര​മാ​യ ആ​ക്‌​സ​സ​റീ​സും വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ഇ​തോ​ടൊ​പ്പ​മു​ണ്ട്. ഉ​മ്മു​ൽ​ഖു​വൈ​ൻ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ത്ത ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​വി​ധ സ്​​റ്റേ​ജ്‌ ഷോ​ക​ളും ആ​സ്വ​ദി​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും. 20 ദി​ർ​ഹ​മാ​ണ് മു​തി​ർ​ന്ന​വ​ർ​ക്ക്​ പ്ര​വേ​ശ​ന ഫീ​സ്. 12 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story