You are here
റാഷിദ പഠിപ്പിക്കുന്നു പുനരുപയോഗത്തിെൻറ പാഠങ്ങൾ
65,000 ബട്ടന്‍സ് കൊണ്ട് ദേശീയപതാക
ഷാർജ ഇന്ത്യൻ സ്കൂൾ കലാവിഭാഗം അധ്യാപികയാണ് റാഷിദ ആദിൽ
ഷാര്‍ജ: ഒാരോ ചുവടുമുന്നോട്ടുവെക്കുേമ്പാഴും പ്രകൃതിയെ നോവിക്കാതെ, പരിസ്ഥിതിയെ മുറിവേൽപ്പിക്കാതെ വേണമെന്ന് ഒാർമിപ്പിക്കുന്ന നായകർ നേതൃത്വം നൽകുന്ന രാഷ്ട്രമാണ് യു.എ.ഇ. ഒേരാ വസ്തുവും കഴിയുന്നത്ര തവണ ഉപയോഗിക്കണമെന്ന സുസ്ഥിരതയുടെ പാഠങ്ങളും ഇൗ രാഷ്ട്രം ഉയർത്തിപ്പിടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ജുവൈസ ബോയ്സ് വിങ്ങിലെ കലാവിഭാഗം അധ്യാപിക റാഷിദ ആദിൽ കുട്ടികളെ പരിശീലിപ്പിക്കുക പുനരുപയോഗ സാധ്യമായ വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശലങ്ങളാണ്. 48ാം ദേശീയദിനം പ്രമാണിച്ച് രാഷ്ട്രത്തിന് അഭിവാദ്യം അർപ്പിക്കുന്നതിനൊപ്പം പുനരുപയോഗത്തിെൻറ സന്ദേശം ലോകത്തിനും കൈമാറാൻ അവർ ആഗ്രഹിക്കുന്നു. അതിെൻറ ഭാഗമായി ഉപയോഗിച്ച് ഒഴിവാക്കുന്ന വസ്ത്രങ്ങളിൽനിന്നും മറ്റും ശേഖരിച്ച 65,000ത്തിലേറെ ബട്ടനുകൾ ഉപയോഗിച്ചാണ് ടീച്ചർ ഇക്കുറി ദേശീയപതാക തീർത്തത്.
വിദ്യാർഥികളുടെ സഹായത്തോടെ മൂന്നു മാസമെടുത്തു ഇത് പൂർത്തിയാക്കാൻ. ഉപയോഗശൂന്യമായ സാധനങ്ങള്‍ ഉപയോഗിച്ച് ഇവര്‍ നിരവധി പുതുമയുള്ള വസ്തുക്കള്‍ സ്കൂളില്‍ നിർമിച്ചുവെച്ചിട്ടുണ്ട്. 10,148 കുപ്പിയുടെ കാപ്സ് ഉപയോഗിച്ച് യു.എ.ഇയിലെ കെട്ടിടങ്ങളുടെ മാതൃകക്കിടയില് രാഷ്്ട്രപിതാവ് ശൈഖ് സായിദിെൻറ ചിത്രമുള്ള കാന്‍വാസ് ഏറെ ശ്രദ്ധേയമാണ്. കേടുവന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ കൊണ്ട് നിർമിച്ച കുതിരയും ഉപയോഗം കഴിഞ്ഞ സി.ഡി.ഡി.വി.ഡി എന്നിവകൊണ്ട് നിർമിച്ച ഫാള്ക്കനും മനോഹരമാണ്. ബോധവത്കരണം വീട്ടിൽനിന്നുതന്നെ തുടങ്ങണം എന്നാണല്ലോ. ടീച്ചർ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിെൻറ ബോധവത്കരണം സ്റ്റാഫ് റൂമിൽനിന്നുതന്നെ തുടങ്ങി. സഹ അധ്യാപകര്‍ക്ക് സ്കൂളില്‍ ഉപയോഗിക്കാനായി പേരുവെച്ച് പളുങ്കുകപ്പുകള് തയാറാക്കിയാണ് വിതരണം ചെയ്തത്.