674 തടവുകാരെ മോചിപ്പിക്കാൻ ശൈഖ് മുഹമ്മദിെൻറ ഉത്തരവ്
text_fieldsദുബൈ: രാഷ്ട്രത്തിെൻറ ദേശീയദിനാഘോഷത്തിനു മുന്നോടിയായി കൂടുതൽ തടവുകാർക്ക് മ ോചനം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും 674 തടവുകാരെ അടിയന്തരമായി മോചിപ്പിക്കാൻ ഉത്തരവു നൽകി.
ദുബൈയിലെ കുറ്റപരിഹാര സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് മോചനം നൽകാനുള്ള ശൈഖ് മുഹമ്മദിെൻറ തീരുമാനം അവർക്ക് കുടുംബവുമൊത്ത് പുതിയൊരു ജീവിതത്തിന് തുടക്കമിടാൻ സഹായകമാകുമെന്ന് ദുബൈ അറ്റോണി ജനറൽ ഇസ്സാം അൽ ഹുമൈദാൻ വ്യക്തമാക്കി. ദുബൈ പൊലീസുമായി കൂടിയാലോചന നടത്തി മോചനനടപടിക്രമങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
