വേള്‍ഡ് ബാങ്ക് യുവജന ഉച്ചകോടിയില്‍ പ്രവാസി മലയാളി വിദ്യാര്‍ഥി
text_fieldsദുബൈ: വേള്‍ഡ് ബാങ്ക് ഗ്രൂപ്പിെൻറ ആഭിമുഖ്യത്തില്‍ വാഷിങ്ടണില്‍ നടക്കുന്ന യൂത്ത് സമ്മി റ്റില്‍ പങ്കെടുക്കാന്‍ യു.എ.ഇയിലുള്ള മലയാളി വിദ്യാര്‍ഥിക്ക് ക്ഷണം. ഫ്രാന് ഗള്‍ഫ് ഹോള്‍ ഡിങ്സ് എം.ഡി തൃശൂര്‍ കൊടുങ്ങല്ലൂര്‍ മണ്ണാന്തറ ഡോ. എം.എ. ബാബുവിെൻറ മകന് നമീല്‍ മുഹമ്മദ് ബാബുവാണ് വേള്‍ഡ് ബാങ്ക് ആസ്ഥാനത്ത് അടുത്ത മാസം രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന ആറാമത് അന്താരാഷ്ട്ര യുവജന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ലോക സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതുതലമുറയുടെ അഭിപ്രായങ്ങള്‍ തേടി 2014ലാണ് വേള്‍ഡ് ബാങ്ക് ഗ്രൂപ് യുവജന ഉച്ചകോടിക്ക് തുടക്കംകുറിച്ചത്. നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനായി സമർപ്പിച്ച 3000ത്തിലേറെ അപേക്ഷകരില്‍നിന്ന് നൂറോളം പേര്‍ക്കാണ് ഇക്കുറി പ്രവേശനം ലഭിച്ചത്. പ്രകൃതിക്ഷോഭങ്ങളിലകപ്പെടുന്നവരുടെ വേഗത്തിലുള്ള പുനരധിവാസ പദ്ധതിയാണ് ഉച്ചകോടിയില്‍ താന്‍ അവതരിപ്പിക്കുകയെന്ന് നമീല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ദുരന്തങ്ങള്ക്കിരയാകുന്നവരെ പൂര്‍ണമായി പിന്തുണക്കാനുള്ള സാമ്പത്തിക സ്രോതസ്സുകള്‍ ലോക തലത്തില്‍ ഒരു സര്ക്കാറുകള്ക്കുമില്ല. ഒരു പ്രദേശത്തെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം ഈ പ്രദേശത്തെ ജനങ്ങളിലൂടെതന്നെ സാധ്യമാക്കുന്നതിനുള്ള പ്ലാറ്റ് ഫോമുകളുടെ രൂപവത്കരണത്തെ കേന്ദ്രീകരിച്ചുള്ള പ്രബന്ധമാണ് സമ്മിറ്റില്‍ അവതരിപ്പിക്കുന്നത്. അല്‍ ഐന്‍ ജൂനിയേഴ്സ് സ്കൂൾ വിദ്യാര്‍ഥിയായിരുന്ന നമീല്‍ മുഹമ്മദ് ബ്രിട്ടനിലെ സ്വാന്‍സി സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിരുദാനന്തരപഠനത്തിന് തയാറെടുക്കുകയാണ്. ഖിസൈസ് എച്ച്.എന്‍.സി ഡെൻറല്‍ മെഡിക്കല്‍ സെൻററിലെ ഡോ. സുമയ്യ ബാബു മാതാവും ദുബൈ കെ.പി.എം.ജിയിലെ കണ്‍സല്‍ട്ടൻറ് നസ്ല ബാബു സഹോദരിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
