ലൈംഗിക പീഡനത്തിന് ശിക്ഷ കടുക്കും
text_fieldsഅബൂദബി: യു.എ.ഇയിൽ ലൈംഗിക പീഡനത്തിന് കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാൻ യു.എ.ഇ പ് രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ശിക്ഷാനിയമം ഭേദഗതി ചെയ്തു. യു.എ.ഇ പീനൽ കോഡ് 359ാം ചട്ടമനുസരിച്ച് ലൈംഗിക പീഡന കുറ്റം ചെയ്യുന്നവർക്ക് കുറഞ്ഞത് ഒരു വർഷം വരെ തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. പുതിയ നിയമം നടപ്പാക്കുന്നതു സംബന്ധിച്ച സമയം നിശ്ചയിക്കാൻ മന്ത്രിസഭയെ അധികാരപ്പെടുത്തി. പുതിയ ഉത്തരവ് പ്രകാരം പീനൽ കോഡിലെ ആർട്ടിക്കിൾ 359ൽ മാറ്റം വരുത്തി. വാക്കാലോ, വിവരസാങ്കേതിക വിദ്യ മുഖാന്തരമോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ സ്തീകളെ തടസ്സപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്യുന്നവർക്ക് ഒരു വർഷത്തിൽ കുറയാത്ത ജയിൽശിക്ഷയും 10,000 ദിർഹം പിഴയും ലഭിക്കും.
സ്ത്രീവേഷം ധരിച്ച് സ്ത്രീകൾക്ക് മാത്രമായുള്ള സ്ഥലത്ത് പ്രവേശിച്ചാലും കുറ്റവാളികൾക്ക് പിഴ ബാധകമാണ്. ഈ കേസിൽ മറ്റു കുറ്റകൃത്യംകൂടി ചെയ്താൽ ഗുരുതരമായ സാഹചര്യമായി കണക്കാക്കും. കുറ്റവാളികളായ വിദേശികൾക്കെതിരെ ക്രിമിനൽ വിധി ഉണ്ടായാൽ ജയിൽശിക്ഷക്കുശേഷം നാടുകടത്തലും ഉൾപ്പെടുന്നു. യു.എ.ഇ തൊഴിൽ നിയമം ആർട്ടിക്കിൾ 120 പ്രകാരം തൊഴിലുടമക്ക് ക്രിമിനൽ വിധിന്യായത്തിൽ പിഴ ലഭിക്കുന്ന ജീവനക്കാരെൻറ സേവനം അവസാനിപ്പിക്കാം. യു.എ.ഇ പീനൽ കോഡിൽ ലൈംഗിക പീഡനം പ്രത്യേകം അഭിസംബോധന ചെയ്യാത്തതിനാൽ പുതിയ നിയമം സമയബന്ധിതമായിരിക്കും. ലൈംഗിക പീഡനം യു.എ.ഇയിൽ വളരെ അപൂർവമായി മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂവെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
