Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൂക്കളെത്തി;...

പൂക്കളെത്തി; സഹിഷ്​ണുതയുടെ സ്​നേഹക്കളം തീർക്കാൻ

text_fields
bookmark_border
പൂക്കളെത്തി; സഹിഷ്​ണുതയുടെ സ്​നേഹക്കളം തീർക്കാൻ
cancel
camera_alt??????????????????? ?????????? ???????????? ????????? ??????????? ????????????????????????????? ????????

ദു​ബൈ: ലോ​ക​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൂ​ക്ക​ള​മൊ​രു​ക്കി പു​തി​യൊ​രു ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ സ്വ​ന്ത​മാ​ക്കാ​ൻ യു.​എ.​ഇ സ​ർ​വ​സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. ദേ​ശീ​യ സ​ഹി​ഷ്​​ണു​താ മ​ന്ത്രാ​ല​യ​ത്തി​​െൻറ ആ​ ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ 22, 23, 24 തീ​യ​തി​ക​ളി​ൽ ദു​ബൈ ഫെ​സ്​​റ്റി​വ​ൽ സി​റ്റി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഹ ി​ഷ്​​ണു​ത ഉ​ത്സ​വ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ 1,00,000 ച​തു​ര​ശ്ര​യ​ടി വ​ലു​പ്പ​ത്തി​ൽ പൂ​ക്ക​ളം നി​ർ​മി​ക്കു​ന് ന​ത്.

150 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വി​ധ സ്​​കൂ​ൾ, കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്ന​ദ്ധ സേ​വ​ക​ർ, വീ​ട്ട​മ്മ​മാ​ർ എ​ന്നി​ങ്ങ​നെ 5000ത്തി​ലേ​റെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ ഇൗ ​യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. യു.​എ.​ഇ​യു​ടെ സാം​സ്​​കാ​രി​ക ചി​ഹ്ന​ങ്ങ​ളാ​യ ശൈ​ഖ്​ സാ​യി​ദ്​ പ​ള്ളി, ബു​ർ​ജ്​ ഖ​ലീ​ഫ, ഇൗ​ന്ത​പ്പ​ന​ത്തോ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം പൂ​ക്ക​ള​മാ​യി വി​രി​യും.

സ്​​നേ​ഹ​ത്തി​​െൻറ​യും സൗ​ഹാ​ദ​ർ​ത്തി​​െൻറ​യും സു​ഗ​ന്ധം പെ​യ്യു​ന്ന, ഒ​രി​ക്ക​ലും വാ​ടാ​ത്ത ച​രി​ത്ര​സം​ഭ​വ​മാ​യി ഇൗ ​മ​നോ​ഹ​ര യ​ജ്ഞം രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​മെ​ന്ന്​ സ​ഹി​ഷ്​​ണു​താ​കാ​ര്യ മ​ന്ത്രാ​ല​യം ഒാ​ഫി​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ഫ്​​റ മു​ഹ​മ്മ​ദ്​ ഹ​സ​ൻ അ​ൽ സ​ബ്​​രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ കോ​ള​ജു​ക​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ അ​ക്കാ​ഫ്​ ഇ​വ​ൻ​റ്​​സും ഗ്ലോ​ബേ​ഴ്​​സ്​ എ​ൻ​റ​ർ​ടൈ​ൻ​മ​െൻറ്​​സു​മാ​ണ്​ സം​രം​ഭം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. 50,400 കി​ലോ പൂ​ക്ക​ൾ ഇ​തി​നാ​യി വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​ക്കും.

ഇ​ന്ത്യ​യി​ലെ പൂ​പ്പാ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൂ​ക്ക​ൾ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എ​ത്തി​ത്തു​ട​ങ്ങി​യ​താ​യി അ​ക്കാ​ഫ്​ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഐ​സ​ക്ജോ​ൻ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ, അ​ബ്​​ദു​ൽ​സ​ലാം, ഷാ​ഹു​ൽ​ഹ​മീ​ദ്, ചാ​ൾ​സ്പോ​ൾ, വി.​എ​സ്. ബി​ജു​കു​മാ​ർ, അ​ഡ്വ. ബ​ക്ക​റ​ലി, അ​നൂ​പ് അ​നി​ൽ​ദേ​വ​ൻ, അ​ഡ്വ. ടി.​കെ. ഹാ​ഷി​ക്, റി​വ ഫി​ലി​പ്പോ​സ്, ശ്യാം ​വി​ശ്വ​നാ​ഥ്, കെ.​വി. മ​നോ​ജ്, ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ്​ എ​ന്നി​വ​ർ അ​റി​യി​ച്ചു. പ​ങ്കു​ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ http://flowersoftolerance.com/registration-form/ എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story