Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസത്​വയിലും...

സത്​വയിലും ഉൗദ്മേത്തയിലും പാർക്കിങ് നിയന്ത്രണം

text_fields
bookmark_border
സത്​വയിലും ഉൗദ്മേത്തയിലും പാർക്കിങ് നിയന്ത്രണം
cancel

ദു​ബൈ: സ​ത്​​വ ബ​സ് സ്​​റ്റേ​ഷ​ൻ, ഉൗ​ദ്മേ​ത്ത് മെ​ട്രോ സ്​​റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ർ​ക്കി​ങ് ഭാ​ ഗി​ക​മാ​യി നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. ബ​സ് സ്​​റ്റേ​ഷ​ൻ, മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കി​ങ് സം​വി​ധാ​നം എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി മു​ന്നേ​റു​ന്ന​തി​നാ​യാ​ണ് നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ഭാ​ഗി​ക നി​യ​ന്ത്ര​ണ​മേ​ർ​പെ​ടു​ത്തു​ന്ന​തെ​ന്ന് ആ​ർ.​ടി.​എ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച നി​ല​വി​ൽ​വ​ന്ന പാ​ർ​ക്കി​ങ് നി​യ​ന്ത്ര​ണം 2020 ഒ​ക്ടോ​ബ​ർ അ​വ​സാ​നം​വ​രെ തു​ട​രും. സ​ത്​​വ​യി​ൽ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന നി​യ​ന്ത്ര​ണ​ത്തി​ൽ ആ​ദ്യം 84 പാ​ർ​ക്കി​ങ് സ്പേ​സു​ക​ളാ​ണ് ഇ​ല്ലാ​താ​കു​ന്ന​ത്. 131 പാ​ർ​ക്കി​ങ് സ്പേ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നാ​വും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 131 സ്പേ​സു​ക​ൾ അ​ട​ക്കു​മ്പോ​ൾ 29 സ്പേ​സു​ക​ൾ പാ​ർ​ക്കി​ങ്ങി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. ഉൗ​ദ്മേ​ത്ത മെ​ട്രോ സ്​​റ്റേ​ഷ​നി​ലെ പാ​ർ​ക്കി​ങ്ങും ഇ​തേ കാ​ല​യ​ള​വി​ൽ അ​ട​ക്കും. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ മേ​ഖ​ല​യി​ലെ 500ൽ​പ​രം ബ​ദ​ൽ പാ​ർ​ക്കി​ങ് സ്പേ​സു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​ർ.​ടി.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story