Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹി​മാ​യ...

ഹി​മാ​യ വി​ദ്യാ​ർ​ഥി​ക്കൂ​ട്ടം ഫ്ലൈ ​ദു​ബൈ വി​മാ​നം 150 മീ​റ്റ​ർ ദൂ​രം കെ​ട്ടി​വ​ലി​ച്ചു

text_fields
bookmark_border
ഹി​മാ​യ വി​ദ്യാ​ർ​ഥി​ക്കൂ​ട്ടം  ഫ്ലൈ ​ദു​ബൈ വി​മാ​നം  150 മീ​റ്റ​ർ ദൂ​രം കെ​ട്ടി​വ​ലി​ച്ചു
cancel
camera_alt????? ????????? ??????? ????????????????? ?????????????????? 240 ??? ??????????? ???????? ???????????? ??????????????

ദു​ബൈ: സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും ധാ​ർ​മി​ക​ബോ​ധ​വു​മു​ള്ള പൗ​ര​ന്മാ​രെ വാ​ർ​ത്തെ​ടു​ക്കാ​ൻ ദു​ബൈ പൊ ​ലീ​സ് രൂ​പം ന​ൽ​കി​യ ഹി​മാ​യ സം​ഘം കാ​യി​ക​ക്ക​രു​ത്തി​ലൂ​ടെ തീ​ർ​ത്ത​ത് വേ​റി​ട്ട വി​സ്മ​യം. ഹി​മാ​യ സം​ഘ ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക്കൂ​ട്ടം ഒ​റ്റ​ക്കെ​ട്ടാ​യി തു​നി​ഞ്ഞി​റ​ങ്ങി​യ​പ്പോ​ൾ 240 ട​ൺ ഭാ​ര​മു​ള്ള 737 ബോ​യി​ങ് ഫ്ലൈ ​ദു​ബൈ വി​മാ​ന​മാ​ണ് വ​ടം​കെ​ട്ടി 150 മീ​റ്റ​ർ ദൂ​ര​ത്തി​ൽ വ​ലി​ച്ചു​നീ​ട്ടി​യ​ത്. ശൈ​ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം വി​ഭാ​വ​നം ചെ​യ്​​ത ​ദു​ബൈ ഫി​റ്റ്ന​സ് ച​ല​ഞ്ചി​െൻറ ഭാ​ഗ​മാ​യാ​ണ് വ്യ​ത്യ​സ്ത കാ​ഴ്ച​യൊ​രു​ക്കി ദു​ബൈ പൊ​ലി​സും ഹി​മാ​യ സം​ഘ​വും രം​ഗ​ത്തു​വ​ന്ന​ത്. 15-17 പ്രാ​യ​ക്കാ​രാ​യ കു​ട്ടി​സം​ഘ​മാ​ണ് സാ​ഹ​സി​ക​പ്ര​ക​ട​നം ന​ട​ത്താ​ൻ ദു​ബൈ പൊ​ലി​സി​നൊ​പ്പം മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

ദു​ബൈ പൊ​ലീ​സ് ട്രെ​യി​നി​ങ് ആ​ൻ​ഡ്​ അ​ക്കാ​ദ​മി​ക് വി​ഭാ​ഗം അ​സി. ക​മാ​ൻ​ഡ​ൻ​റ് മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ​മ​ദ് ബി​ൻ ഫ​ഹ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് സാ​ഹ​സി​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വ​ള​രെ എ​ളു​പ്പ​ത്തി​ൽ കൂ​റ്റ​ൻ വി​മാ​നം കെ​ട്ടി​വ​ലി​ച്ച് വി​ജ​യ​ക​ര​മാ​യി സാ​ഹ​സി​ക​യ​ജ്ഞം പൂ​ർ​ത്തി​യാ​ക്കി​യ കു​ട്ടി​സം​ഘ​ത്തെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ദു​ബൈ പൊ​ലീ​സി​ലെ വ​നി​ത സേ​നാം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം 240 ട​ൺ ഭാ​ര​മു​ള്ള ബോ​യി​ങ് 777-300R വി​മാ​നം വ​ടം​കെ​ട്ടി 100 മീ​റ്റ​ർ ദൂ​ര​ത്തി​ൽ വ​ലി​ച്ച്​ ഗി​ന്ന​സ് ബു​ക്കി​ലി​ടം പി​ടി​ച്ചി​രു​ന്നു. ദു​ബൈ പൊ​ലീ​സ് പു​രു​ഷ ടീം 302 ​ട​ൺ ഭാ​ര​മു​ള്ള 380A എ​യ​ർ​ക്രാ​ഫ്റ്റ് 100 മീ​റ്റ​ർ ദൂ​ര​ത്തി​ൽ വ​ലി​ച്ചു​നീ​ട്ടി മ​റ്റൊ​രു റെ​ക്കോ​ഡ് ഭേ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story