Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ഗോ​ള ​ഗ്രാ​മ​ത്തി​ൽ...

ആ​ഗോ​ള ​ഗ്രാ​മ​ത്തി​ൽ ആ​കാ​ര ഗാം​ഭീ​ര്യ​ത്തോ​ടെ ഇ​ന്ത്യ

text_fields
bookmark_border
ആ​ഗോ​ള ​ഗ്രാ​മ​ത്തി​ൽ  ആ​കാ​ര ഗാം​ഭീ​ര്യ​ത്തോ​ടെ ഇ​ന്ത്യ
cancel
camera_alt????? ????????? ?????????????? ????????? ??????????

ദു​ബൈ: ലോ​കം ഒ​ന്നാ​യി​ച്ചേ​രു​ന്ന ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​​െൻറ 24ാം പ​തി​പ്പി​ലും ത​ല​പ്പൊ​ക്ക​ത്തോ ​ടെ ഇ​ന്ത്യ​ൻ പ​വ​ലി​യ​ൻ. ഏ​റ്റ​വു​മ​ധി​കം സ​ഞ്ചാ​രി​ക​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളും ഭ​ക്ഷ​ണ വൈ​വി​ധ്യ​വും തേ​ടി തി​ ര​ക്കി വ​രു​ന്ന ഇ​ന്ത്യ​ൻ പ​വ​ലി​യ​നി​ൽ​ ഇ​ക്കു​റി 193 സ്​​ഥാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. പൂ​ർ​ണ​മാ​യി ഇ​ന്ത്യ​ൻ നി​ർ​മി​ത ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ എ​ന്ന​താ​ണ്​ മ​റ്റൊ​രു ​പ്ര​ത്യേ​ക​ത. ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, തു​ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ക​ശ്​​മീ​രി തു​ണി​ത്ത​ര​ങ്ങ​ൾ, ബെ​ഡ്​​ഷീ​റ്റു​ക​ൾ, ചൂ​ര​ൽ, മു​ള ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ചു.

വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള ത​ന​ത് സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ൾ, മ​സാ​ല​ക​ൾ, തേ​യി​ല, കാ​പ്പി, പു​ൽ​തൈ​ലം തു​ട​ങ്ങി​യ​വ​ക്ക്​ സ്വ​ദേ​ശി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​ക്കാ​ർ ഒ​േ​ട്ട​റെ. ചെ​രി​പ്പു​ക​ളും തു​ണി​ത്ത​ര​ങ്ങ​ളും അ​ടു​ക്ക​ള ഉ​ൽ​പ​ന്ന​ങ്ങ​ളും അ​ന്വേ​ഷി​ച്ചും നി​ര​വ​ധി പേ​ർ എ​ത്തു​ന്ന​താ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ സാം​സ്​​കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന ക​മ​നീ​യ മാ​തൃ​ക​യി​ലാ​ണ്​ പ​വ​ലി​യ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്. ത്രി​പു​ര​യി​ലെ പ്ര​ശ​സ്ത നി​ർ​മാ​ണ സ​വി​ശേ​ഷ​ത​ക​ളാ​യ നീ​ർ​മ​ഹ​ൽ കൊ​ട്ടാ​രം, ഉ​ജ്ജ​യ​ന്ത കൊ​ട്ടാ​രം എ​ന്നി​വ​യു​ടെ സം​യു​ക്ത ചാ​തു​ര്യം കോ​ർ​ത്തി​ണ​ക്കി​യാ​ണ്​ പ​വ​ലി​യ​ൻ ഒ​രു​ക്കി​യ​ത്. ഇ​ന്ത്യ​ൻ പ​വ​ലി​യ​നി​ൽ അ​ര​ങ്ങേ​റു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കു​വാ​ൻ എ​ല്ലാ വ​ർ​ഷ​വും നി​ര​വ​ധി ക​ലാ​സ്​​നേ​ഹി​ക​ളാ​ണ്​ എ​ത്താ​റ്. ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ളും ഗാ​യ​ക​രും ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ ഇ​ക്കു​റി​യും എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ​റി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story